Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

സോളാർ കേസ് കത്തുന്നു....കഥാപാത്രങ്ങൾ കൂടുകയാണ്... പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ രംഗത്ത്....പരാതിക്കാരിയുടെ ലൈംഗിക ആരോപണത്തെ പാർട്ടികൾ മുതലെടുത്തു....

13 SEPTEMBER 2023 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാർ ഭരിക്കുന്ന കാലത്തും ഭരണത്തെ ഏറെ പിടിച്ചു കുലുക്കുകയായിരുന്നു. ഇപ്പോഴും ഏതാണ്ട് അതെ അവസ്ഥയിലേക്ക് വന്നിരിക്കുകയാണ് . സോളാർ കഥയിലാകെ ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ കൂടുകയാണ് ,ഇപ്പോൾ ഈ കഥയിൽ. വീണ്ടും കാട്ടു തീ പോലെ സോളാർ ഇവിടെ പടർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് സോളർ കേസ് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നെന്നും, പിന്നീട് കൂട്ടിച്ചേർത്തത് ഗണേഷ് കുമാർ എംഎൽഎയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ. കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയുടെ പേരും ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നു. ഗണേഷ് പീഡിപ്പിച്ചതായി ആദ്യ നിവേദനത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

 

പരാതിക്കാരി തനിക്കു നൽകിയത് കത്തല്ലെന്നും നിവേദനത്തിന്റെ കരടായിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. 21 പേജുള്ള നിവേദനം പത്തനംതിട്ട സബ് ജയിലിൽവച്ചാണ് സരിത നൽകിയത്. സബ് ജയിലിലെ രേഖകളിൽ 21 പേജുള്ള നിവേദനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിർദേശപ്രകാരമാണ് ഗണേഷിന്റെ പിഎ പ്രദീപിനെ നിവേദനം ഏൽപിച്ചത്. പ്രദീപ് ജയിലിനു മുന്നിൽ വരുമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു.പ്രദീപുമായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് നിവേദനം വായിക്കുന്നത്. നിവേദനത്തിൽ ഉമ്മൻചാണ്ടിയുടേയോ ജോസ് കെ.മാണിയുടേയോ പേരില്ലായിരുന്നു. ഗണേഷിന്റെ പേര് നിവേദനത്തിലുള്ള കാര്യം ശരണ്യമനോജിനോടും പ്രദീപിനോടും പറഞ്ഞിരുന്നു.പരാതിക്കാരി ജയിലിൽനിന്ന് ഇറങ്ങി 6 മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. ഗണേഷിന്റെ നിർദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുന്നതായി ശരണ്യ മനോജ് എന്നോടു പറഞ്ഞു.

മനോജ് ഒരു കത്ത് വായിക്കാൻ തന്നു. അതിൽ ഉമ്മൻചാണ്ടിയെക്കുറിച്ചും ജോസ് കെ.മാണിയെക്കുറിച്ചുമുള്ള ആരോപണം ഉണ്ടായിരുന്നു. പരാതിക്കാരിയുടെ കയ്യക്ഷരത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തുകയായിരുന്നു. പേര് കൂട്ടിച്ചേർക്കുന്നത് ശരിയാണോ എന്നു ചോദിച്ചു. ഇത് മോശമായ പരിപാടിയാണെന്നു പറഞ്ഞുപ്പോൾ ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണെന്നു പറഞ്ഞു. സാറിന് മന്ത്രിയാകാൻ പറ്റിയില്ല, അതുകൊണ്ട് മുഖ്യനെ ഏങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞു. അതിജീവിതയുടെ വീട്ടിൽ കൊണ്ടുപോയി ഇത് അവരുടെ കൈപ്പടയിൽ എഴുതി, ഡ്രാഫ്റ്റ് ചെയ്തിട്ട് വാർത്താസമ്മേളനം നടത്താനും ശരണ്യ മനോജ് നിർദേശിച്ചു.’ഉമ്മൻചാണ്ടിയുടെ പേരു കൂട്ടിച്ചേർത്തതിലെ പ്രധാന സൂത്രധാരൻ ശരണ്യമനോജും പ്രദീപുമാണ്. പരാതിക്കാരിയുടെ ലൈംഗിക ആരോപണത്തെ പാർട്ടികൾ മുതലെടുത്തു.

 

മറ്റു രാഷ്ട്രീയക്കാരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം നേതാവ് ഇ.പി.ജയരാജൻ തന്നെ കണ്ടിരുന്നു. സജി ചെറിയാൻ വീട്ടിൽവന്നു കണ്ടു. വെള്ളാപ്പള്ളി നടേശൻ ചിലരുടെ പേരുകൾ പറണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ നിവേദനം പിന്നീട് 4 പേജായി ചുരുങ്ങി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് ദല്ലാൾ നന്ദകുമാർ രംഗത്തു വരുന്നത്. നിവേദനം തിരുത്തിയത് ഗണേഷിന്റെ നിർദേശ പ്രകാരമാണെന്ന് ശരണ്യമനോജ് മുൻപ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. സിബിഐയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.ഇതിപ്പോൾ പലതും മാറി മറിയുകയാണ് . ഇതെല്ലം കാണുന്ന ജനങ്ങളെ വെറും മണ്ടന്മാരാക്കുകയാണ് ചെയ്യുന്നത്. ഇതിപ്പോൾ ജന പ്രതിനിധികൾക്ക് നേരെ ഇത്രയും നീചമായ പ്രവർത്തികൾ ചെയ്തു വന്നതായുള്ള റിപോർട്ടുകൾ പുറത്തു വരുമ്പോൾ ഇതെല്ലം കാണുകയും കേൾക്കുകയും ചെയുന്ന ജനം മൂക്കത്ത് വിരൽ വച്ച് പോവുകയാണ്. ഒരു രാഷ്ട്രീയക്കാരെയും വിശ്വസിക്കരുത്..

 

നിലവിലുള്ള ഒരു വിവാദം മറച്ചു വെക്കാൻ മറ്റൊരു വിവാദം.. പൊക്കിക്കൊണ്ട് വരുന്നു.. ഇതൊക്കെ ഇപ്പൊ പറയേണ്ട കാര്യം എന്ത്.. അപ്പോൾ മനസിലാവും ആരൊക്കെയാണ് ഇതിനു പിന്നിലെന്ന്... ജനങ്ങളെ നകാപിച്ച കാട്ടി പറ്റിക്കുന്ന എല്ലാ രാഷ്ട്രീയ കാരെയും ബഹിഷ്കരിക്കുക ആണ് ഈ അവസരത്തിൽ ചെയ്യേണ്ടത്. ഗണേഷ് കുമാർ ഈ കാണിക്കുന്ന പൊതുജന സേവന സന്നദ്ധതയും വലിയ വലിയ വാചകക്കസർത്തുകളുമൊക്കെ വെറും പ്രഹസനം മാത്രമായിരുന്നോ.? പക ഉള്ളിലൊതുപ്പിച്ച് പ്രവർത്തിക്കുന്ന ഒരാളായി മാറുകയാണ് ഗണേഷ് കുമാർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (8 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends