15.33 കോടി രൂപയുടെ സൈബര്‍ വഞ്ചനാ കേസ്... കാനഡയില്‍ നിന്നുള്ള ഗിഫ്റ്റ് സ്വീകരിക്കാന്‍ കസ്റ്റംസ് ഓഫിസര്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 15.33 ലക്ഷം തട്ടിയ കേസ്, പ്രതി ബംഗ്‌ളരു നിവാസി 56 കാരിക്ക് ജാമ്യമില്ല

കാനഡയില്‍ നിന്നുള്ള സമ്മാനം സ്വീകരിക്കാന്‍ പ്രചോദിപ്പിക്കുകയും കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 15.33 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സൈബര്‍ വഞ്ചനാ കേസില്‍ ബെംഗ്‌ളരു നിവാസിയായ 56 കാരിക്ക് ജാമ്യമില്ല. തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ചത്.
ബെംഗളൂരു ഹോരമവ് അമര്‍ റീജന്‍സി ലേഔട്ട് ഫ്‌ലാറ്റ് നമ്പര്‍ 501ല്‍ പ്രിയ ബാഹുലേയന്റെ (56) ജാമ്യഹര്‍ജിയാണ് തള്ളിയത്. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന വായ് മൊഴികളും രേഖകളും കേസ് റെക്കോര്‍ഡിലുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. ജൂലൈ 25 മുതല്‍ പ്രതി റിമാന്റിലാണ്.
വിശ്വാസ വഞ്ചന ചെയ്ത് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുമായി വാട്ട്‌സാപ്പ് മുഖേന സൗഹൃദം സ്ഥാപിച്ച പ്രിയ , കാനഡയില്‍ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ഓഫീസര്‍ ആണെന്ന വ്യാജേന ടാക്സ് ക്ലിയറന്‍സ് , കസ്റ്റംസ് ക്ലിയറന്‍സ് എന്നീ പൊള്ളയായ ആവശ്യങ്ങള്‍ പറഞ്ഞ് വഞ്ചനാപൂര്‍വ്വകമായും നേരുകേടായും പ്രചോദിപ്പിച്ചും വ്യാജരേഖകള്‍ അയച്ചുകൊടുത്ത് തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും ഓണ്‍ലൈന്‍ വഴി പല തവണകളായി ആകെ15,33,000 രൂപ തട്ടിയെടുത്ത ശേഷം സമ്മാനമോ 15.33 ലക്ഷം രൂപയോ തിര്യെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. നാളുകള്‍ കാത്തിരിന്നിട്ടും വാഗ്ദാനം ചെയ്ത സമ്മാനം ലഭിക്കാതായതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതിപ്പെട്ടത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ്എച്ച് കെ വിനുകുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ എസ്‌ഐ സതീഷ് ശേഖര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷീബ, സിനിലാല്‍, ബിജി ലേഖ, ജ്യോതി സിപിഒമാരായ ശ്യം കുമാര്‍, അദീന്‍ അശോക്ക്, അഖില്‍ ദേവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രിയയെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha

























