ചൊവ്വാഴ്ച മൊയ്തീന്‍ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണം... കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അടുത്ത ചൊവ്വാഴ്ച മൊയ്തീന്‍ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണം. ഈ മാസം 19നു രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശമുള്ളത്.
സിപിഎം നേതാക്കളും കൗണ്‍സിലര്‍മാരുമായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. ബെനാമി വായ്പകളുടെ മറവില്‍ കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു മൊയ്തീന്‍ എംഎല്‍എയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ തദ്ദേശ ജനപ്രതിനിധികളും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്.
സ്വത്ത് വിവരങ്ങള്‍, ബാങ്ക് നിക്ഷേപ രേഖകള്‍ എന്നിവ പൂര്‍ണമായി ഹാജരാക്കാനായി മൊയ്തീന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹാജരായപ്പോള്‍ ഇവ പൂര്‍ണമായി നല്‍കാനായി അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha

























