സ്വന്തം മകളെ അഞ്ചാംവയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; 64-കാരനായ പിതാവിന് ഒടുവിൽ കടുത്ത ശിക്ഷ!!! 97 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി

സ്വന്തം മകളെ അഞ്ചാംവയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 64-കാരനായ പിതാവിന് ഒടുവിൽ കടുത്ത ശിക്ഷ. 97 വർഷം കഠിനതടവും 1,10,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രതിയെ പെരിന്തൽമണ്ണ സബ്ജയിൽ മുഖേന തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
2019-ൽ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസാണ് . മാതാവിന്റെ അസുഖത്തെത്തുടർന്ന് കുട്ടി ബന്ധുവീട്ടിൽ താമസിച്ചപ്പോൾ അവിടുത്തെ സമപ്രായക്കാരിയോട് പീഡനവിവരം പറയുകയായിരുന്നു. ഇതറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകി.
പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്.പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നീണ്ട ശിക്ഷ എന്നതും ശ്രദ്ധേയമാണ് . കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആൾതന്നെ പീഡിപ്പിച്ചതിനാൽ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പിൽ 20 വർഷം തടവും 25,000 രൂപ പിഴയും അടക്കണം.
പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകളുടെ അടിസ്ഥാനത്തിൽ 20, 15, 10 വർഷങ്ങൾ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്. കൂടാതെ ബാലനീതി നിയമപ്രകാരം രണ്ടുവർഷം കഠിനതടവുമുണ്ട്. പിഴ അടയ്ക്കാതിരുന്നാൽ നാലരവർഷം കഠിനതടവ് നേരിടേണ്ടി വരും.
കുരുവാരക്കുണ്ട് സബ് ഇൻസ്പെക്ടർമാരായിരുന്ന പി. ജ്യോതീന്ദ്രകുമാർ, കെ.എൻ. വിജയൻ, ജയപ്രകാശ്, ഇൻസ്പെക്ടർ അബ്ദുൾ മജീദ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്. കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. . പ്രോസിക്യൂഷനുവേണ്ടി അഡ്വ. സപ്‌ന പരമേശ്വരത്ത് ആണ് ഹാജരായത് . എന്തായാലും നിർണായകമായ ശിക്ഷ തന്നെയാണ് വിധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























