കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന് വീണ്ടും നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു . എ.സി മൊയ്തീൻ വീണ്ടും രേഖകളുമായി ഹാജരാകേണ്ടി വരുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നതാണ് . ഇപ്പോൾ ഇതാ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുകയാണ്. മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് ഇ ഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുകയാണ് . എസി മൊയ്തീൻ അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ നടപടികൾ തുടരുകയാണ്. എ സി മൊയ്ദീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . ഈ ആഴ്ച തന്നെ ബെനാമി ഇടപാടിൽ പി കെ ബിജുവിനും ചോദ്യം ചെയ്യലിന് ഉള്ള നോട്ടീസ് ഇഡി നൽകുവാനുള്ള നീക്കത്തിലാണ് .
അതേസമയം, സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും മന്ത്രി, എംഎൽഎ തുടങ്ങിയ പദവികളിൽ ലഭിച്ച വേതനങ്ങൾ സംബന്ധിച്ചുള്ള രേഖകളുമാണ് മൊയ്തീൻ ഹാജരാക്കിയത്.ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബിനാമി വായ്പകൾ അനുവദിക്കാൻ എ.സി മൊയ്തീൻ ശുപാർശ ചെയ്‌തെന്ന് മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി കൂടുതലും ചോദ്യങ്ങൾ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha

























