ഇന്നലെ അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്....

ഇന്നലെ അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന്റെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാവിലെ ഒമ്പതു മണി വരെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഭൗതിക ദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്‌കാരത്തിനായി മൃതദേഹം പേരാവൂര്‍ മണത്തണയിലെ വീട്ടില്‍ എത്തിക്കും.
പുലര്‍ച്ചെ 5.15-ഓടെയാണ് കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഭൗതികദേഹം എത്തിച്ചത്. ധാരാളം പേരാണ് അന്തരിച്ച ബിജെപി നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കോഴിക്കോട്ടെ പൊതുദര്‍ശനം പൂര്‍ത്തിയായത്. ഇതിന് ശേഷം ഭൗതികദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോയി.
കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അനുഗമിച്ചിരുന്നു
"
https://www.facebook.com/Malayalivartha

























