കോൺഗ്രസ്സിന്റെ ചുണക്കുട്ടികളെ ഇറക്കിയുള്ള കളികൾ; സോളർ പീഡനക്കേസിനു പിന്നിലെ ഗൂഢാലോചന, ശക്തമായി എതിർക്കാൻ നേതൃത്വം...തയ്യാറെടുപ്പുകൾ തുടങ്ങി... 50,000 പേരെ ഉള്‍പ്പെടുത്തി സെക്രട്ടേറിയറ്റ് വളയും..സർക്കാരിനെ വിറപ്പിക്കും....

സോളർ പീഡനക്കേസിനു പിന്നിലെ ഗൂഢാലോചന നിയമപരമായി തെളിയാൻ സാധ്യത ഏറെ. കത്തുവിവാദത്തിൽ കൊട്ടാരക്കര കോടതിയിൽ നടക്കുന്ന കേസും ഇപ്പോഴത്തെ സിബിഐ റിപ്പോർട്ടും പരിഗണിക്കുമ്പോൾ ഗൂഢാലോചന ഏതു ഘട്ടത്തിലാണു നടന്നതെന്നു വ്യക്തമാകും.ദല്ലാൾ നന്ദകുമാർ കത്ത് പരാതിക്കാരിയിൽ നിന്ന് 50 ലക്ഷം കൊടുത്തു വാങ്ങിയെന്നു സിബിഐ റിപ്പോർട്ടിലുണ്ട്. ഈ പണത്തിന്റെ സ്രോതസ്സ് അന്വേഷിച്ചാൽ ഗൂഢാലോചനയുടെ ചിത്രം വ്യക്തമാകും. ഇത്രധികം പണം കൊടുത്തിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാർ പറയുമ്പോഴും ദുരൂഹത ഏറെയാണ്. എന്നാൽ ഒരു ലക്ഷത്തോളം നൽകിയെന്ന് ദല്ലാൾ സമ്മതിക്കുന്നുമുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ നേതാക്കൾക്കെതിരെ ലൈംഗികപീഡനം ആരോപിച്ചുള്ള കത്ത് സോളർ കമ്മിഷനു മുൻപിൽ ഹാജരാക്കുകയും ഇതിന്മേൽ കമ്മിഷൻ റിപ്പോർട്ട് നൽകുകയും ചെയ്ത ശേഷമാണു കൊട്ടാരക്കര കോടതിയിൽ കത്തിനു പിന്നിൽ ഗൂഢാലോചന ആരോപിച്ച് ഹർജി വരുന്നത്.
അതെ സമയം ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ പ്രതിരോധം കടുപ്പിക്കാൻ തന്നെയാണ് യു ഡി എഫിന്റെ നീക്കം.. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തമായ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി തെളിഞ്ഞ സാഹചര്യത്തില്‍, സിബിഐ റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനിച്ചു.മുഖ്യമന്ത്രിയും കെ.ബി. ഗണേഷ് കുമാർ എംഎൽഎയും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമായെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈ ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കൊപ്പം തെരുവില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഹസൻ മുന്നറിയിപ്പു നൽകി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എല്‍ഡിഎഫില്‍ ചേക്കേറിയ വഞ്ചകനാണ് ഗണേഷ് കുമാര്‍.
ഗണേഷ് കുമാറിനെ ഇനി യുഡിഎഫില്‍ എടുക്കില്ലെന്നും ഹസന്‍ പ്രഖ്യാപിച്ചു.പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ജനവിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ യുഡിഎഫ് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ശരിയാണെന്ന് പുതുപ്പള്ളി ജനവിധി വ്യക്തമാക്കുന്നു. പുതുപ്പള്ളി ജനവിധിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ സമരപരിപാടികള്‍ യുഡിഎഫ് നടത്തും.ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ പത്തു മുതല്‍ പതിനഞ്ചു വരെ എല്ലാ പഞ്ചായത്തുകളിലും മുഖ്യമന്ത്രിയുടെ രാജി, വിലക്കയറ്റം, അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം തേടിക്കൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തും. ഒക്‌ടോബര്‍ 18ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 50,000 പേരെ ഉള്‍പ്പെടുത്തി സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താതിരുന്നതിന്റെ പേരില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന തന്നോട് അദ്ദേഹം അകല്‍ച്ച കാണിച്ചിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നല്‍കിയ മൊഴി പുറത്ത്കേരളം മാസങ്ങളോളം ചര്‍ച്ച ചെയ്ത സോളാറിന്റെ ബാക്കിപത്രം വീണ്ടും ചര്‍ച്ചയാകുന്നു. ഗണേഷ് കുമാറും വക്കീല്‍ ഫെനിയും പിസി ജോര്‍ജുമെല്ലാം കളം നിറയുകയാണ്.അതിനിടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസില്‍പെട്ടു മന്ത്രി സ്ഥാനം രാജിവച്ച കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താതിരുന്നതിന്റെ പേരില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന തന്നോട് അദ്ദേഹം അകല്‍ച്ച കാണിച്ചിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നല്‍കിയ മൊഴി പുറത്തുവന്നു.സോളര്‍ കേസിലെ പരാതിക്കാരി പത്തനംതിട്ട ജില്ലാ ജയിലില്‍ വച്ച് എഴുതിയ 21 പേജുള്ള കത്തില്‍ 4 പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കിയാണു ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും കാണിച്ചു കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ്, കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് 2018 ഓഗസ്റ്റ് 3 ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്.അതുടെ പുറത്തു വരുമ്പോൾ ചർച്ച ഇവിടെ കടുക്കുകയാണ്.
https://www.facebook.com/Malayalivartha

























