സ്വപ്നയുടെയും ശിവശങ്കരന്റെയും "അവതാര" സമയം ആയി ! മുഖ്യമന്ത്രിക്ക് ഒപ്പം ഇനി ആ നാല് പേർ....4 ഐടി ഫെലോകൾ; ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളുമായി മാസം 2 ലക്ഷം...ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്ക് ചുമതല...സർക്കാർ ഉത്തരവിറക്കി....

അരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളും ക്ഷേമ പെൻഷനുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്‌ചയ്‌ക്കൊപ്പം സർക്കാരിന്റെ ധൂർത്തും പാഴ്ച്ചെലവുകളും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ഓരോ സൈഡിൽ നിന്നും ബാധിച്ചു തുടങ്ങി ഇരിക്കുകയാണ്. പതിനോരായിരം കോടിയിൽപ്പരം രൂപ കുടിശിക കിട്ടാനുള്ള കരാറുകാരും മാസം 1600 രൂപ വാങ്ങുന്ന ക്ഷേമ പെൻഷൻകാരും റേഷൻ വാങ്ങി വിശപ്പടക്കുന്ന സാധാരണക്കാരും വറുതിയിലേക്ക് നീങ്ങുകയാണ്. പക്ഷെ സർക്കാരിന്റെ കാര്യങ്ങൾ എല്ലാം , അതിപ്പോൾ അനാവശ്യമായാലും എല്ലാം നടന്നു പോകുന്നുണ്ട് . മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് മോഡി പിടിപ്പിക്കാൻ എന്ന പേരിൽ കാണിച്ചു കൂട്ടുന്നതൊക്കെ നമുക്കറിയാം .
ജനം പുറത്ത് പട്ടിണി കിടക്കുമ്പോൾ ലക്ഷങ്ങളാണ് ചിലവാക്കുന്നത്. ഇപ്പോഴിതാ വീണ്ടും അടുത്തത്.മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായിരിക്കും നിയമനം. നിയമനം നടത്താൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു ഐടി ഫെലോ ആണ് ഉണ്ടായിരുന്നത്. സ്വർണക്കടത്തു കേസ് വന്നപ്പോൾ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.ഇതെത്തുടർന്നാണ് ഒഴിവാക്കിയത്. മുൻപ് ഒഴിവാക്കിയ ആളിനെ വീണ്ടും 4 ഐടി ഫെലോകളിൽ ഒരാളായി കൊണ്ടുവരാനാണു ശ്രമം എന്നും ആരോപണമുണ്ട്.ഐടി രംഗത്തേക്കു നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഹൈപവർ ഐടി കമ്മിറ്റിയെ സഹായിക്കുകയാണ് ഫെലോകളുടെ ചുമതല. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുന്നതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇ
വർക്ക് ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളും മറ്റുമായി മാസം 2 ലക്ഷത്തോളം രൂപ ലഭിക്കും എന്നാണ് സൂചന.ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത് . സ്വർണക്കടത്തു കേസ് വന്നപ്പോൾ ഗുരുതര ആരോപണങ്ങൾ ഉയര്ന്ന ഐ ർ ഫെലോയെ കൂടെ വീണ്ടും ഇതിൽ ഉൾപെടുത്തുന്നുണ്ട് എന്നുള്ളതാണ്. സ്വർണ കടത്ത് കേസ് ഉയർന്നു വന്നപ്പോൾ ഏറ്റവും കൂടുതൽ പഴികേൾക്കേണ്ടി വന്നത് ഐ ടി വകുപ്പാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ ഇരട്ടപ്പദവികൾ ശിവശങ്കർ വഹിച്ചിരുന്നത്.അവിടെ നിന്നാണ് പിന്നീട് അങ്ങോട്ട് പലതിനും തുടക്കം കുറിച്ചത് . 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 30 കിലോ സ്വര്‍ണ്ണം പിടിക്കുന്നത്. 15 കോടി രൂപ വിപണി മൂല്യമുള്ള ഈ സ്വര്‍ണ്ണം തിരുവനന്തപുരത്തെ യുഎഇ കൊണ്‍സുലേറ്റിലക്കേുള്ള ബാഗിലായിരുന്നു. വിദേശ രാജ്യങ്ങളുടെ ഓഫീസുകളിലേക്കുള്ള ബാഗുകള്‍ക്ക് നയതന്ത്ര സുരക്ഷയുണ്ട്.
സാധാരണഗതിയില്‍ ഇത്തരം ബാഗുകള്‍ കസ്റ്റംസുകാര്‍ തുറന്ന് പരിശോധിക്കാറില്ല. പക്ഷേ, ഇവിടെ കൃത്യമായ വിവരമുണ്ടായിരുന്നു. അതായത് നയതന്ത്ര ബാഗുകളുടെ മറവില്‍ കടത്തുന്നത് സ്വര്‍ണ്ണമാണെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് കസ്റ്റംസിന് സന്ദേശമെത്തിയിരുന്നു.പിന്നീട് അങ്ങോട്ട് കണ്ടത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെട്ട വിവാദങ്ങൾ ആയിരുന്നു. കേരളം രാഷ്ട്രീയം ഇത് വരെ കാണാത്ത ഒരുപാട് നാടകങ്ങൾ വരെ അരങ്ങേറി. ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ നടത്തിയ കുറ്റകൃത്യങ്ങൾ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടേ ഇരുന്നു...അതെല്ലാം ഇപ്പോഴും ഇവിടെ നിൽക്കുന്നുണ്ട്. അതിനിടയിലാണ് ഇപ്പോഴ്ൽ വീണ്ടും ഐ ടി സെക്ഷനിൽ മാറ്റവുമായി വരുന്നത്. ഏതായാലും കടത്തിൽ മുണ്ടി നിൽക്കുന്ന സർക്കാരിന് വീണ്ടും ഉത്തരവാദിത്തം കൂടുകയാണ്. അടുത്ത സ്വപ്നയുടെയും ശിവശങ്കരന്റെയും "അവതാര" സമയം ആയി !
വ്യാജ സെറിട്ടിഫിക്കറ്റുകളുമായി സഖാക്കളും അവതാരങ്ങളും ഇനി ഇതിലെ ഇതിലെ !!!"എന്നാണ് ആളുകൾ ട്രോളുകയി പറയുന്നത്. സ്വന്തം ജോലിയിൽ മുമ്പ് ആക്ഷേപം കേട്ടവരും ,അതിൻറെ പേരിൽ പുറത്തു പോകേണ്ടി വന്നവരും മടങ്ങി വരാനുള്ള സമയമായി ! കാരണം ആക്ഷേപങ്ങളുടെ നടുവിലാണ് മുഖ്യമന്ത്രി ഉള്ളത് . അപ്പോൾ അദ്ദേഹത്തിന് ചുറ്റും ആക്ഷേപങ്ങൾ ഏറ്റ കുളിര് മാറിയവർ ഉണ്ടായിരിക്കുപ്പോഴാണ, ,അവർക്കിടയിൽ ഒറ്റക്കെട്ടായി നിന്ന് പൊരുതാനുള്ള ഐക്യബോധതിന്റെ അന്തർധാരണകൾ സജീവമാകുന്നത് .
https://www.facebook.com/Malayalivartha

























