Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

തിലകന്റെ ആത്മാവ് ചിരിക്കുന്നു....രജ്ഞിത്തിനോടുള്ള ഗണേഷിന്റെ പക അവിടെ തുടങ്ങുന്നു...മമ്മൂട്ടിയേയും മോഹന്‍ലാലിനെയും വെല്ലുന്ന നടൻ...അമേരിക്കയിലെങ്ങാനുമാണ് ജനിച്ചതെങ്കില്‍ ഗണേഷിന് എന്നേ ഓസ്‌കാറ് ലഭിച്ചേനെ...അമ്മാതിരി പ്രകടനമല്ലേ നടത്തുന്നത്.....

14 SEPTEMBER 2023 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഗണേഷ്‌കുമാര്‍ ജീവിതത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും വെല്ലുന്ന നടനാണെന്ന് ആദ്യം തുറന്നടിച്ചത് അന്തരിച്ച അനശ്വരനടന്‍ തിലകനായിരുന്നു. അത് അക്ഷരംപ്രതി ശരിയാണെന്ന് പല സംഭവങ്ങളും വ്യക്തമാക്കുന്നു. അമേരിക്കയിലെങ്ങാനുമാണ് ജനിച്ചതെങ്കില്‍ ഗണേഷിന് എന്നേ ഓസ്‌കാറ് ലഭിച്ചേനെ, അമ്മാതിരി പ്രകടനമല്ലേ നടത്തുന്നത്. സ്‌നേഹനിധിയായ കലാകാരന്‍, സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ നേതാവ്. സീരിയല്‍ മിമിക്രി താരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഓടിയെത്തും. പത്തനാപുരം മണ്ഡലത്തിലെ ഏത് പ്രശ്‌നത്തിനും മുന്നിട്ടിറങ്ങും. അധികാരത്തിന് വേണ്ടി സ്വന്തം പിതാവിനോട് പോലും പിണങ്ങും സഹോദരങ്ങള്‍ക്ക് കൂടി ലഭിക്കേണ്ട സ്വത്ത് ക്കൈകലാക്കി വയ്ക്കും. തെറ്റ് ചൂണ്ടിക്കാട്ടിയ ആദ്യ ഭാര്യയെ തല്ലി ഇഞ്ചപ്പരുവമാക്കി. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത ജാമ്യത്തിലിറങ്ങിയ ശേഷം ആറ് മാസം തടവില്‍ പാര്‍പ്പിച്ചു. പോരാത്തതിന് അവരുടെ ഇളയകുട്ടിക്ക് ജന്മവും നല്‍കി.

 

ഒരേസമയം നായകന്റെയും വില്ലന്റെയും വേഷം ആടിത്തിമിര്‍ക്കാന്‍ ഗണേഷ്‌കുമാറിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. അതുകൊണ്ട് ഇദ്ദേഹം സിനിമയില്‍ മോശമല്ലാത്ത നടനും ജീവിതത്തില്‍ സകലകലാവല്ലഭനുമാണ്. നടന്‍ മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് അടുത്തിടെ ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് കാരണം ഗണേഷ് തന്നെയാണെന്നാണ് സിനിമയിലുള്ളവര്‍ പറയുന്നത്. അനാവശ്യമായി പല കാര്യങ്ങളിലും ഗണേഷ് മമ്മൂട്ടിയെ വലിച്ചിഴച്ചിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത് പൃഥ് വിരാജിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മമ്മൂട്ടി ചെയ്തതാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. അന്നത്തെ പ്രത്യേകസാഹചര്യത്തില്‍ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ദിലീപിനെ അന്ധമായി പിന്തുയ്ക്കുന്ന ഗണേഷ് മമ്മൂട്ടിയെ മാത്രം മോശക്കാരനാക്കി.

അതിന് ശേഷം ദിലീപും മമ്മൂട്ടിയും തമ്മില്‍ പഴയപോലെ ഊഷ്മളമായ ബന്ധമില്ല.ഗണേഷ് കുമാറിന്റെയും താരസംഘടനയായ അമ്മയുടെയും നിലപാടുകളെ വിമര്‍ശിച്ച് നടന്‍ തിലകന്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിനു 2010 മാര്‍ച്ച് 23ന് കത്തെഴുതിയിരുന്നു. കരാര്‍ ഒപ്പിട്ട ശേഷം നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടും അമ്മ പ്രതികരിച്ചില്ലെന്ന് തിലകന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കെ.ബി.ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടും മൊബൈല്‍ ഫോണില്‍ വധഭീഷണി മുഴക്കിയിട്ടും അമ്മ ഭാരവാഹികള്‍ അറിഞ്ഞ ഭാവം നടിച്ചില്ലെന്നും, സൂപ്പര്‍താരങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും വിമര്‍ശിക്കുമ്പോള്‍ ക്രുദ്ധരാകുന്ന അമ്മ ഭാരവാഹികള്‍, അംഗങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നതു ന്യായീകരിക്കാനാവില്ലെന്നും, തന്റെ പ്രസ്താവനകള്‍ മൂലം ആര്‍ക്കെങ്കിലും അപമാനമുണ്ടായെന്നു ബോധ്യപ്പെടുത്തിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ സന്നദ്ധനാണ്.

 

സംഘടനയുടെ പോക്കു നേരായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ അമ്മ കോടാലിയായി മാറുമെന്നും തിലകന്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തിലകന് വിലക്ക് നിലനില്‍ക്കുമ്പോഴാണ് സംവിധായകന്‍ രഞ്ജിത്ത് അദ്ദേഹത്തെ സിനിമയിലേക്ക് മടക്കി കൊണ്ടുവന്നത്. അതിന് രഞ്ജിത്ത് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള സിനിമയിലെ പല പ്രമുഖന്മാരും തിലകനെ ഒഴിവാക്കണമെന്ന് നേരിട്ടും അല്ലാതെയും രഞ്ജിത്തിനോട് ആവശ്യപ്പെട്ടതായാണ് ആക്ഷേപം. തിലകനുമായി പരസ്യമായി വാക്‌പോര് നടത്തിയ ദിലീപിനും ഇതില്‍ പങ്കുള്ളതായി ആരോപണമുണ്ട്.വിലക്കിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദവും അലച്ചിലുമാണ് അച്ഛനെ പെട്ടെന്നു മരണത്തിലേക്കു നയിച്ചതെന്ന് തിലകന്റെ മകള്‍ സോണിയ പിന്നീട് വെളിപ്പെടുത്തിയിരുന്നു. താരസംഘടനയും തിലകനും തമ്മിലുള്ള പോര് മാസങ്ങളോളം തുടര്‍ന്നു. അമ്മ തിലകനെ വിലക്കുകയും സൂപ്പര്‍താരങ്ങള്‍ക്കെതിരെ വരെ തിലകന്‍ ആ സമയത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.

 

നടന്‍ ദിലീപിനെതിരെയും അന്ന് തിലകന്‍ രൂക്ഷ ഭാഷയില്‍ സംസാരിച്ചിരുന്നു. അക്കാലത്ത് അമ്മ ജനറല്‍ ബോഡി യോഗത്തില്‍വച്ച് തിലകനെതിരെ താന്‍ സംസാരിച്ച സംഭവത്തെ കുറിച്ച് പിന്നീട് ദിലീപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.'അമ്മ-ചേംബര്‍ യുദ്ധം നടക്കുന്ന സമയത്തായിരുന്നു അത്. ഒരു എഗ്രിമെന്റിന്റെ പേരിലായിരുന്നു ഈ തര്‍ക്കം. എഗ്രിമെന്റുമായി ബന്ധപ്പെട്ട് ആറ് മാസക്കാലം വഴക്ക് നടന്നു. അന്ന് തിലകന്‍ അമ്മയുടെ നിലപാടിന് എതിരായിരുന്നു. അങ്ങനെയിരിക്കെ നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ മമ്മൂട്ടി ഈ വിഷയം സംസാരിച്ചു. ജനറല്‍ ബോഡിയിലേക്ക് തിലകന്‍ പൊലീസിനെ കൂട്ടിയാണ് എത്തിയത്. തനിക്കെതിരെ വധശ്രമത്തിനു സാധ്യതയുണ്ടെന്ന് അന്ന് തിലകന്‍ ആരോപിച്ചിരുന്നു. 'നിങ്ങളുടെ മക്കളാണ് ഞങ്ങളാണ്..നിങ്ങള്‍ ഞങ്ങള്‍ക്ക് അച്ഛനാണ്..' എന്നൊക്കെ പറഞ്ഞ് മമ്മൂട്ടി അന്ന് സ്റ്റേജില്‍ പ്രസംഗിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ മമ്മൂട്ടി കരഞ്ഞുപോയി. ഉടനെ തിലകന്‍ ചേട്ടന്‍ ചാടിയെഴുന്നേറ്റു. 'ഇത് കള്ളക്കണ്ണീര്‍ ആണ്, ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല' എന്നു പറഞ്ഞു.

ഇതോടെ ദിലീപ് ചാടിയെഴുന്നേറ്റ് തിലകന്‍ ചേട്ടന്റെ നേരെ വിരല്‍ ചൂണ്ടി സംസാരിച്ചു. 'നിങ്ങളാണ് തെറ്റ് ചെയ്തത്, അതിന് ആ വലിയ മനുഷ്യനെതിരെ പറഞ്ഞ് ന്യായീകരിക്കരുത്,' എന്നെല്ലാം. എന്തൊക്കെയോ ഞാന്‍ പറഞ്ഞു, ഒന്നും ഓര്‍മയില്ല. - എന്നാണ് താനന്ന് പറഞ്ഞതെന്ന് ദിലീപ് പിന്നീടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഗണേഷിന്റെ ഗുണ്ടകളാണ് തനിക്ക് വധഭീഷണി മുഴക്കിയതെന്ന് തിലകന്‍ പറഞ്ഞിരുന്നു. ഒരു പക്ഷെ, അതുകൊണ്ടാകാം ഗണേഷിന്റെ ആത്മമിത്രമായ ദിലീപിന് കൊണ്ടത്. തിലകനുമായി ഉടക്കിയ ശേഷം ദിലീപിന്റെ ഒരു സിനിമയിലും തിലകനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ അതിന് തയ്യാറായില്ല, രഞ്ജിതും. അതുകൊണ്ടാണ് രഞ്ജിത് ചെയര്‍മാനയിരിക്കെ ചലച്ചിത്ര അക്കാദമി അധ:പതിച്ചെന്ന് ഗണേഷ് വിമര്‍ശിച്ചത്. ഗണേഷ് സിനിമാ മന്ത്രിയായിരുന്ന കാലത്ത് ചലച്ചിത്ര അക്കാദമിയില്‍ സിനിമയുമായി ബന്ധമില്ലാത്ത ഇഷ്ടക്കാരെ വരെ നിയമിച്ചിരുന്നു. അത് വിവാദമായിട്ടും ഡെപ്യൂട്ടി ഡയറക്ടറെ അടക്കം മാറ്റാന്‍ തയ്യാറായില്ല.

 

ആ ഗണേഷ്‌കുമാറാണ് അക്കാദമിക്കെതിരെ രംഗത്ത് വന്നത്. അത് രഞ്ജിത്തിനുള്ള ഒരു കൊട്ടായിരുന്നു. അതുകൊണ്ടാണ് അക്കാദമിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും 20ലധികം പദ്ധതികളും മനസ്സിലാക്കാന്‍ കഴക്കൂട്ടം കിന്‍ഫ്രയിലുള്ള ഓഫീസിലേക്ക് രഞ്ജിത് ഗണേഷ്‌കുമാറിനെ ക്ഷണിച്ചത്. പക്ഷെ, അദ്ദേഹം ഇതുവരെ പോയിട്ടില്ല. ഡോക്ടര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരെയും എല്ലാം പരസ്യമായി വിമര്‍ശിച്ച് ജനത്തിന്റെ കയ്യടിവാങ്ങിയിരുന്ന ഗണേഷിന്റെ നിലപാടുകള്‍ വെറും പ്രഹസനമായിരുന്നെന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ സ്വീകരിച്ച നിലപാടില്‍ നിന്ന് ജനം മനസ്സിലാക്കി തുടങ്ങി. എന്നിട്ടും ഗണേഷ് മികച്ച അഭിനയം ക്യാമറയ്ക്ക് പുറത്ത് തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends