കുടുംബ പ്രശ്നങ്ങളുടെ പേരിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് അച്ഛൻ:- ഗുരുതരമായി പൊള്ളലേറ്റ മകനും, ചെറുമകനും മരണത്തിന് കീഴടങ്ങി...

ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോൺസനും (58 ) ചികിത്സയിലാണ്.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജുവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്‍റെയും മരുമകളുടെയും പന്ത്രണ്ടുകാരന്‍ പേരക്കുട്ടിയുടെയും ശരീരത്തില്‍ പെട്രോളൊഴിച്ച് ജോൺസൻ തീകൊളുത്തുകയായിരുന്നു.
കത്തിക്കുന്നതിനിടെ ജോണ്‍സണും പരിക്കേറ്റു. മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോണ്‍സന്‍ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്‍റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോയി. തൊട്ടടുത്ത വീടുകളില്‍ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും അവശ നിലയിലായിരുന്നു ജോജിയും ഭാര്യ ലിജിയും ഇവരുടെ പന്ത്രണ്ടുകാരന്‍ മകന്‍ ടെണ്ടുല്‍ക്കറും.
തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും മകനും അല്‍പ സമയം മുമ്പാണ് മരിച്ചത്. ലിജിക്ക് അമ്പത് ശതമാനത്തിന് മുകളിലാണ് പൊള്ളല്‍. പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ കുട്ടികൾ ടിവി കാണുന്നതിനിടെ ജോൺസന്റെ വീട്ടിൽ നിന്ന് വലിയ രീതിയിൽ തീ ആളിക്കത്തുന്നത് കാണാനിടയാവുകയായിരുന്നു. ഉടൻ തന്നെ അയൽവാസികൾ ഇവിടേയ്ക്ക് എത്തിയപ്പോൾ സമീപത്തെ കിണറിനടുത്ത് ജോൺസൺ നിൽക്കുന്നതാണ് കണ്ടത്. എന്നാൽ അയാൽ വാസികളെ കണ്ടതിനു ശേഷം കൈയിലുണ്ടായിരുന്ന ബക്കറ്റെടുത്ത് അവർക്കു നേരെ എറിഞ്ഞു പിൻഭാഗത്തേയ്ക്ക് ജോൺസൻ ഓടിപ്പോയി. നിമിഷ നേരം കൊണ്ടു തന്നെ അയൽവാസികൾ തൊട്ടടുത്ത വീട്ടിൽ നിന്നും പൈപ്പിട്ട് തീ അണയ്ക്കുകയായിരുന്നു.
നാട്ടുകാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് കിടക്കുന്ന ജോജിയെയും ഭാര്യയെയും മകനെയും കണ്ടെത്തുകയായിരുന്നു. നാട്ടുകാരെല്ലാം ചേർന്നു മൂവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനെത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകായായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. അപ്പോഴേക്കും നാട്ടുകാർ പൂർണ്ണമായും തീ അണച്ചിരുന്നു. പിന്നീട് ജോൺസണെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ വീടിന്റെ ടെറസിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയെന്ന് മനസ്സിലായത്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍.
മരുമകൾ വന്നതിന് ശേഷമാണ് താനും മകനും തമ്മിൽ വാഴക്കായതെന്നും, അവൾ പറയുന്ന കാര്യങ്ങൾ മാത്രമേ അവൻ ഇപ്പോൾ അനുസരിക്കാറുള്ളു എന്നും ജോൺസൺ അയൽവാസികളോട് പറഞ്ഞിരുന്നു. മകനോടും കുടുംബത്തോടും ഉള്ള പക മൂലമാണ് ജോൺസൺ ഈ കടുകൈ ചെയ്തത് എന്നാണ് നിഗമനം. സംഭവത്തില്‍ മണ്ണൂത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























