ഇടുക്കി അണക്കെട്ടില്‍ എത്തിയത് തീവ്രവാദി...ആശങ്ക വര്‍ധിക്കുന്നു

അവര്‍ കാറില്‍ വന്നത് ഇടുക്കി ചെറുതോണി അണക്കെട്ട് ബോംബുവച്ചു തകര്‍ക്കാനോ. ആ സംഘം തീവ്രവാദികളോ. അത്തരത്തിലുള്ള ഞെട്ടിക്കുന്ന വലിയ സൂചനകളാണ് പുറത്തുവരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുമായി ഈ സംഭവത്തിനു ബന്ധമുണ്ടോ എന്ന ആശങ്കയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. എല്‍ടിടിഇ ബന്ധം സംഭവത്തിനുണ്ടോ എന്നതിലും ആശങ്ക ഉയര്‍ന്നിരിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ചെറുതോണിയിലേക്ക് ഇത്തരമൊരു കൃത്യം നടത്താന്‍ സംഘം എങ്ങനെ കടന്നുവന്നു, ഏറെ സമയം ചെലവഴിച്ചത് എന്തിന് എന്നീ സംശയങ്ങള്‍ക്ക് ഉത്തരംകാണേണ്ടതുണ്ട്. ഒപ്പം 24 മണിക്കൂറും കാവലുള്ള അണക്കെട്ടില്‍ ഇത്രത്തോളം അതിക്രമം ചെയ്യാന്‍ സംഘത്തിനും അതിലെ പ്രധാനിയായ യുവാവിനും എങ്ങനെ കഴിഞ്ഞു. എല്‍ടിടിഇ തീവ്രവാദം ശക്തമായിരുന്ന കാലത്ത് അണക്കെട്ടിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. സമീപകാലത്താണ് വിശേഷാല്‍ വേളകളില്‍ അണക്കെട്ട് കാണാന്‍ ജനങ്ങളെ അനുവദിച്ചുതുടങ്ങിയത്.
ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ ഏഴിടങ്ങള്‍ താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
ഡാമിന്റെ ഏറ്റവും പ്രധാന ഇടമായ ഷട്ടറുകള്‍ക്ക് കേടുവരുത്താന്‍ യുവാവിനെ പ്രേരിപ്പിച്ച ഘടകം എന്ത് എന്നതും വ്യക്തമാകാനിരിക്കുന്നു.
ഇടുക്കി ചെറുതോണി അണക്കെട്ടില്‍ അതിക്രമം നടത്തിയ സംഭവത്തിനു ശേഷം വിദേശത്തേക്ക് പോയ ഒറ്റപ്പാലം സ്വദേശി തിരികെ എത്താത്തതിനെ തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതിക്ക് മനോരോഗമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇടുക്കിയില്‍ തന്നെയുള്ള കടയില്‍ നിന്ന് ഇയാള്‍ പൂട്ടും താഴും വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോര്‍ട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. അതിനിടെ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവില്‍ വിദേശത്തേക്ക് കടന്നിരിക്കുന്ന ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താന്‍ മാത്രമേ കൃത്യമായി കാര്യങ്ങള്‍ അറിയാന്‍ കഴിയൂ എന്നാണ് പൊലീസിന്റെ നിലപാട്.
അണക്കെട്ടിലെ ഷട്ടറുകളില്‍ ഒഴിച്ചത് ഗ്രീസാണോ അതോ ഷട്ടറുകള്‍ കാലാന്തരത്തില്‍ ദ്രവിച്ചുപോകുന്ന ആസിഡാണോ എന്നതിലായിരുന്നു സംശയം. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ചെങ്കിലും ഷട്ടറില്‍ ഒഴിച്ച ഓയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി ഡാമില്‍ കയറി 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടിയത്. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ ദ്രാവകം ഒഴിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദസഞ്ചാരിയായി എത്തിയ യുവാവാണ് പിന്നിലെന്ന് കണ്ടെത്തിയത്. വാടകക്കെടുത്ത കാറിലാണ് യുവാവ് സംഘത്തോടൊപ്പം ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ ഒറ്റപ്പാലം സ്വദേശി വീണ്ടും വിദേശത്തേക്ക് പോവുകയായിരുന്നു.
അണക്കെട്ട് നിറഞ്ഞുകിടക്കുന്ന വേളയിലായിരുന്നു ഈ സംഭവമെങ്കില്‍ എന്നതിലെ ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്.
അണക്കെട്ടില്‍ അതിക്രമിച്ച് കയറി ഹൈമാസ്റ്റ് ലൈറ്റുകളുടെ കീഴില്‍ താഴിട്ട് പൂട്ടുകയും ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകമൊഴിക്കുകയും ചെയ്യാന്‍ സാഹചര്യമുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
നൂറ്റമ്പതിലേറെ സി.സി ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ മേല്‍വിലാസങ്ങളും പരിശോധിച്ച ശേഷമാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സും അന്വേഷണം നടത്തുന്നുണ്ട്.
ചൊവാഴ്ച ഉച്ചയ്ക്കാണ് അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വിശദമായ പരിശോധന നടത്തിയത്. ദ്രാവകം ഒഴിച്ച ഇരുമ്പുവടത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നു പറയുമ്പോഴും ഇപ്പോഴും ആശങ്ക അവസാനിക്കുന്നില്ല.
അണക്കെട്ടിലേക്ക് കുപ്പിയില്‍ എന്തിന് ദ്രാവകം കൊണ്ടുവന്നു എന്നതിലാണ് പരക്കെ ആശങ്ക ഉയരുന്നത്.
അണക്കെട്ടില്‍ ജലനിരപ്പ് കുറവായതിനാല്‍ ഷട്ടര്‍ തുറക്കാന്‍് തടസ്സങ്ങളൊന്നും ഇല്ലായിരുന്നില്ലെങ്കിലും തികച്ചും അസാധാരണമായ സംഭവമായിരുന്നു.
അണക്കെട്ടില്‍ ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും തന്നെ താഴില്‍ നിന്നും കണ്ടെത്തിയിട്ടില്ല. കേരളത്തിലെ ഏറ്റവും അണക്കെട്ടാണ് ഇടുക്കിയും ചെറുതോണിയും. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നപ്പോള്‍ എറണാകുളം ജില്ലയും നെടുമ്പാശേരി വിമാനത്താവളവും വെള്ളത്തില്‍ മുങ്ങി. ആ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന് തകര്‍ച്ചയുണ്ടായാല്‍ സംഭവിക്കാവുന്ന ഭയാനകമായ സാഹചര്യം നിസാരമായി കാണാനാവില്ലയ
https://www.facebook.com/Malayalivartha
























