വാസ്തു നോക്കാതെ നിർമിച്ച ഒരു കെട്ടിടം കേരളത്തിലുണ്ടെന്നും അവിടെയെന്നും വഴക്കാണെന്നും തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്... കേരള നിയമസഭയെ പരോക്ഷമായി ചൂണ്ടിയാണ് ഇക്കാര്യം അവർ പറഞ്ഞത്

വാസ്തു നോക്കാതെ നിർമിച്ച ഒരു കെട്ടിടം കേരളത്തിലുണ്ടെന്നും അവിടെയെന്നും വഴക്കാണെന്നും തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്. കേരള നിയമസഭയെ പരോക്ഷമായി ചൂണ്ടിയാണ് ഇക്കാര്യം അവർ പറഞ്ഞത്. വാസ്തു നോക്കാത്തത് കൊണ്ട് അവിടെ ചേരുന്ന എല്ലാ യോഗങ്ങളിലും വഴക്ക് നടക്കുന്നതെന്നും ഗൗരി ലക്ഷ്മിഭായ് ചൂണ്ടിക്കാട്ടി.
സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാഗമായി ഇന്നലെ അനന്തവിലാസം കൊട്ടാരത്തിനടുത്തുള്ള ലെവി ഹാളിൽ നടന്ന ആർക്കിടെക്ചറൽ സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മിഭായ്.
'വാസ്തുവിനെപ്പറ്റി മോശമായി പറയുന്ന പല ആളുകളുമുണ്ട്, അത് അവരുടെ ഇഷ്ടം. പക്ഷേ കേരളത്തില്‍ തന്നെയുള്ള ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തു നോക്കാതെ നിര്‍മിച്ചതാണ്. അത് കെട്ടിയപ്പോൾ തൊട്ട് ഇന്നേവരെ അവിടെ വഴക്കില്ലാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. കൂടുതല്‍ ഞാന്‍ പറയുന്നില്ല, ഞാനെന്തെങ്കിലും പറഞ്ഞാല്‍ ആരെങ്കിലും അത് എടുത്ത് പത്രത്തിൽ കൊടുക്കും. ആ കെട്ടിടത്തിൽ എന്താണ് നടക്കുന്നത്. എന്നും ബഹളവും വഴക്കുമാണ്. അവിടെ സാധനങ്ങൾ വലിച്ചെറിയുന്നു. ചിലർ ടേബിളിൽ കയറി ഡാൻസ് കളിക്കുന്നു. വാസ്തു അനുസരിച്ച് നിർമിക്കാത്തത് കൊണ്ട് അവിടെ എന്തെല്ലാമാണ് നടക്കുന്നത്'.- ഗൗരി ലക്ഷ്മിഭായ് പറഞ്ഞു.
ഈ സമയം വേദിയ്ക്ക് സമീപമുള്ള ജനങ്ങൾ നിയമസഭയാണോയെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ താൻ അതിന്റെ പേര് പറയുന്നില്ലെന്നും നാളെ അത് വിവാദമാകുമെന്നും ഗൗരി ലക്ഷ്മിഭായ് പറയുന്നു. വാസ്തു തിരിച്ചുവന്നിരിക്കുന്നുവെന്നും ഇവിടെ ഇപ്പോൾ എല്ലാവരും വാസ്തുനോക്കി വീടുകൾ പണിയാറുണ്ടെന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























