Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

വീടു വിറ്റും പണയം വച്ചും ഇല്ലാത്ത കാശുണ്ടാക്കി ബ്രിട്ടനിലെത്തിയ മലയാളികളെ കാത്തിരുന്നത് വമ്പൻ ചതി...ഒടുവിൽ സഹായവുമായി ' ഇംഗ്ലണ്ടിലെ അച്ചായന്മാർ '...അശ്വതി എന്ന പെൺകുട്ടിയുടെ കയ്യിൽനിന്ന് 19.5 ലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയത്

14 SEPTEMBER 2023 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

 വീടു വിറ്റും പണയം വച്ചും ഇല്ലാത്ത കാശുണ്ടാക്കി ഏജന്റിനു കൊടുത്ത് ബ്രിട്ടനിലെത്തി ഒരു ജോലിയുമില്ലാതെ പട്ടിണി കിടന്ന് നരകിക്കുന്നവർ നിരവധിയാണ്. യൂട്യൂബർമാരും റിക്രൂട്ടിങ് ഏജന്റുമാരും ബ്രിട്ടനിലും നാട്ടിലുമുള്ള അവരുടെ ദല്ലാൾമാരും ഉൾപ്പെടുന്ന കോക്കസിന്റെ കെണിയിൽപെട്ട് എത്തിയ ഡൊമിസൈൽ കെയർ വീസക്കാരാണ് (വീടുകളിലെത്തി കിടപ്പു രോഗികളെയും മറ്റും ശുശ്രൂഷിക്കുന്നവർ) ഇങ്ങനെ ചതിക്കപ്പെടുന്നവരിൽ ഏറെയും. ഇത്തരമൊരു ചതിയുടെ കഥ ഇരകൾ തന്നെ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതു കേട്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളികൾ.

 

 


ബ്രിട്ടനിലെ മലയാളികൾക്കിടയിലുള്ള ഏറ്റവും വലിയ സമൂഹ മാധ്യമ ഗ്രൂപ്പായ ‘ഇംഗ്ലണ്ടിലെ അച്ചായന്മാ’രാണ് ഇരകളെ സഹായിച്ചതും പണം തിരികെ വാങ്ങി നൽകിയതും. ഈ ഗ്രൂപ്പും അതിനു നേതൃത്വം നൽകുന്ന റോയി ജോസഫും സമാനമായ പല സന്ദർഭങ്ങളിലും ചതിക്കിരയായവരെ സഹായിച്ചിട്ടുണ്ട്. വിദ്യാർഥി വീസയിലും കെയറർ വീസയിലും ഡൊമിസൈൽ കെയർ വീസയിലുമെത്തി കബളിപ്പിക്കപ്പെട്ട നിരവധി പേർ റോയിയുടെ ഇടപെടലിലൂടെ പണം തിരികെ ലഭിച്ചതിന് നന്ദി പറഞ്ഞ് രംഗത്തുവരികയും ചെയ്തിരുന്നു.

ബ്രിട്ടനിലെ ആരോഗ്യമേഖലയെക്കുറിച്ചും നഴ്സിങ്, നഴ്സിങ് കെയർ തുടങ്ങിയ രംഗങ്ങളിലെ ജോലിസാധ്യതകളെക്കുറിച്ചും യുട്യൂബിലൂടെയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ശേഷമാണ് തട്ടിപ്പുകാർ ആളുകളെ കെണിയിലാക്കുന്നത്. ഇങ്ങനെ ചതിയിൽപെടുന്നവരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കുന്ന ഒരു സംഘമാണ് അശ്വതി എന്ന പെൺകുട്ടിയുടെ കയ്യിൽനിന്ന് 19.5 ലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയത്.

ഇവർക്ക് നാട്ടിലെ പല അക്കൗണ്ടുകളിലായി 19.5 ലക്ഷം രൂപ നൽകിയ ശേഷം മാർച്ച് 24നാണ് അശ്വതി ബ്രിട്ടനിലെത്തിയത്. ഇതിൽ അമ്പതിനായിരം രൂപ പൗണ്ടാക്കി ബ്രിട്ടനിലെത്തിക്കുന്നതിന്റെ ചെലവായാണത്രേ സംഘം ഈടാക്കിയത്. അശ്വതിക്കു പിന്നാലെ, രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നാട്ടിലാക്കി ഭർത്താവ് വിപിനും ബ്രിട്ടനിലെത്തി.

 

 

ഏറെ പ്രതീക്ഷയോടെ ബ്രിട്ടനിലെത്തിയ അശ്വതിക്ക് അഞ്ചുമാസത്തിനിടെ ഇതുവരെ ഒരൊറ്റ ഷിഫ്റ്റ് പോലും നൽകാൻ റിക്രൂട്ട്മെന്റ് നടത്തിയ കമ്പനി തയാറായില്ല. കോൾചെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഹെൽത്ത് കെയർ കമ്പനിയാണ് ഇവർക്ക് സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് നൽകിയിരുന്നത്. ഇവിടേക്ക് ഫോൺ വിളിച്ചാലും ഇ-മെയിൽ അയച്ചാലും മറുപടി പോലും ഇല്ലാതായതോടെ ജീവിക്കാൻ നിവൃത്തിയില്ലാതായ അശ്വതിയും ഭർത്താവും ഒടുവിൽ അഭയം തേടി ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ എന്ന ഗ്രൂപ്പിനെ സമീപിച്ചു.

ഗ്രൂപ്പ് യുട്യൂബർക്കും സഹായിയായ ഏജന്റിനും പരസ്യമായി മുന്നറിയിപ്പു നൽകിയതോടെ ആദ്യദിവസം തന്നെ 620000 രൂപ തിരികെ നൽകി. ബാക്കി തുകയുടെ ഭൂരിഭാഗവും കഴിഞ്ഞ തിരികെ നൽകി. തന്റെ പേരു വെളിപ്പടുത്തരുത് എന്ന അപേക്ഷയുമായി അച്ചായന്മാരുടെ പിറകെ നടക്കുകയാണ് ഇപ്പോൾ യുട്യൂബറും സംഘവും. എന്നാൽ ഈ തട്ടിപ്പു സംഘത്തെ തുറന്നുകാട്ടണമോ വേണ്ടയോ എന്ന് അംഗങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം തീരുമാനിക്കുമെന്ന് ഗ്രൂപ്പ് അ‍ഡ്മിനും മറ്റും പറഞ്ഞു.

മാഞ്ചസ്റ്ററിൽ മെയിൽ നഴ്സായ റോയി ജോസഫ് രൂപം നൽകിയ, നിലവിൽ 49,000 അംഗങ്ങളുള്ള ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ എന്ന ഫെയ്സ്ബുക് കൂട്ടായ്മ ബ്രിട്ടനിലെത്തി കബളിപ്പിക്കപ്പെട്ടവർക്കായി അടുത്തിടെ നടത്തിയ സാമൂഹിക ഇടപെടലുകൾ നിരവധിയാണ്. നാട്ടിൽ ഇവർ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends