Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

സോളാർ കേസിലെ ഗൂഢാലോചനയിൽ അമിത് ഷായുടെ അഡാർ നീക്കം!സഖാക്കളും സഹോദരങ്ങളും വിവരമറിയും...

14 SEPTEMBER 2023 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സോളാർ കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിൻ്റെ സാധ്യതകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഇടത്-വലത് മുന്നണികളിലെ പ്രമുഖ നേതാക്കളെ കുടുക്കാൻ കഴിയും എന്ന നേട്ടമാണ് ഇ തു വഴി ബി ജെ പി ലക്ഷ്യമിടുന്നത്. പിണറായി വിജയൻ മുതൽ ഗണേഷ് കുമാർ വരെയുള്ള നേതാക്കളെ ഇല്ലാതാക്കാൻ സി ബി ഐ അന്വേഷണം ധാരാളമാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. ഗൂഢാലോചന കേന്ദ്രം അന്വേഷിക്കുമെന്ന വിവരം ചോർന്നതോടെയാണ് അന്വേഷണം വേണ്ടെന്ന നിലപാടിൽ യു ഡി എഫ് എത്തിയത്. കേസിൽ കുരുക്കി ഗണേശനെ കസ്റ്റഡിയിലാക്കാൻ ബി ജെ പി ശ്രമം തുടങ്ങിക്കഴിഞ്ഞു.

 

 

 

യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ നാറ്റിച്ച് കൊന്നത് ചെന്നിത്തലയും പിണറായിയും ചേർന്നാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. സി ബി ഐ കണ്ടെത്തിയ ഈ രഹസ്യം പിണറായിയെയും ചെന്നിത്തലയെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നു. ദല്ലാൾ നന്ദകുമാറിൻ്റെ വെളിപ്പെടുത്തലിന് പ്രതികരിക്കാനുള്ള ധൈര്യം പോലും ചെന്നിത്തലക്ക് ഉണ്ടായിരുന്നില്ല.

രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞു. . ഇതിനായി അവരുടെ ആളുകൾ എന്നെ സമീപിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. അവർ കത്ത് വിഎസ് അച്ചുതാനന്ദനെ ഏൽപ്പിക്കണം എന്ന കാര്യം പറഞ്ഞു. കത്ത് സംഘടിപ്പിക്കാൻ വിഎസും പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു. സോളാർ കേസിൽ സി ബി ഐ കാര്യമായി ഒന്നും ചെയ്തില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

 

 

 

2011 മുതൽ 2016 വരെയുള്ള ഉമ്മൻ‌ചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ്‌ കത്ത് ഏൽപ്പിച്ചതെവെന്നും ടി ജി നന്ദകുമാർ പറയുന്നു.

കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്‍റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. ശരണ്യ മനോജും അതിജീവിതയും തന്നെ കാണാന്‍ വന്നപ്പോള്‍ അമ്മയുടെ ചികിത്സയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് അതിജീവിതയ്ക്ക് താന്‍ പണം നല്‍കിയത്. അത് അല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും ഈ കത്തിന്‍റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.സോളാര്‍ കേസുമായി ബന്ധപ്പെട്ട് അതിജീവിത കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ പറഞ്ഞു.. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

 

 

 

 

 

പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റുമായി പുറത്തിറങ്ങിയപ്പോൾ ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയത്. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്തത്.
ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന വെളിപ്പെടുത്തലോടെ സോളാർ വിവാദം വീണ്ടും സജീവമായെങ്കിലും സംസ്ഥാന സർക്കാർ അന്വേഷണത്തിനുള്ള സാധ്യത മങ്ങുന്നു. അന്വേഷണം ഗണേശിനെതിരെയും തിരിക്കേണ്ടി വരുമെന്ന കണ്ടെത്തലാണ് സർക്കാരിനെ പിന്നോട്ടടിച്ചത്. ഈ അവസരമാണ് കേന്ദ്രം ഉപയോഗിക്കുന്നത്.

 

 

 

 

കുടുംബത്തിലുണ്ടായ ചില വിവാദങ്ങളെ തുടർന്ന് ഗണേഷ് കുമാറിനെ ഉമ്മൻചാണ്ടി തന്റെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ തീരാ വിരോധത്തിലായ ഗണേഷ് കുമാർ പിന്നീട് ഉമ്മൻ ചാണ്ടിയുടെ എണ്ണം പറഞ്ഞ ശത്രുക്കളിൽ ഒരാളായി മാറി. ഉമ്മൻ ചാണ്ടി മന്ത്രിസഭയെ പ്രതിരാധത്തിലാക്കിയതിനും വിവാദങ്ങളിൽ ആറാടിച്ചതിനും പിന്നിൽ ഗണേഷ് കുമാർ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

ലൈംഗികപീഡനത്തെക്കുറിച്ച് സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഗണേഷ് കുമാർ ഇടപെട്ട് എഴുതി ചേർത്തുവെന്ന് മുമ്പ് മനോജ് കുമാർ വെളിപ്പെടുത്തി.. ഇത് തള്ളിയ പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കി.ഇത് ഗണേശൻ്റെ ഇടപെടലിനെ തുടർന്നാണ്.പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ​ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമായത്. കേരള കോൺ​ഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തിയത്..

ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കി . ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.

ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ് എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല.എന്നാൽ ഇന്ന് അതല്ല സ്ഥിതി.

ഗണേശിൻ്റെ കാര്യമാണ് പൊളിഞ്ഞ് പാളീസായത്. പിണറായി മന്ത്രിസഭയിൽ അംഗമാകാം എന്ന അദ്ദേഹത്തിൻ്റെ മോഹം വീണ്ടും പൊളിഞ്ഞു. ഇമേജ് മോശമാകുമെന്ന ധാരണയിൽ പിണറായി ഗണേശനെ തഴയും. ആൻറണി രാജുവിനെ ഗതാഗത വകുപ്പിൽ നിന്നും ഒഴിവാക്കാൻ പിണറായിക്ക് താത്പര്യമില്ല. ഗണേശനെ ബി ജെ പിയിലെത്തിക്കാൻ പാർട്ടിക്ക് താൽപ്പര്യമുണ്ട്. ഗണേശൻ എൻഎസ്എഎസ്റ ഡയറക്ടട ബോർഡ് അംഗമായതിനാൽ ബിജെപിക്ക് താൽപ്പര്യം കൂടും.

കലഞ്ഞൂര്‍ മധുവിനെ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയാണ് പകരം കെ.ബി ഗണേഷ് കുമാറിനെ എൻ എസ് എസ് ഉൾപ്പെത്തിയത്.

ഗണേഷ് കുമാറിൻ്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള ഡയറക്ടർ ബോർഡ് അംഗമായിരുന്നു.


കലഞ്ഞൂർ മധു ഒരു കാലത്ത് ജി.സുകുമാരൻ നായരുടെ വിശ്വസ്തനായിരുന്നു. സി പി എം ഇടപെടൽ ഉണ്ടായതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്.


മുഖ്യമന്ത്രിയുമായി സുകുമാരൻ നായർക്ക് തെറ്റില്ലാത്ത ബന്ധം ആണ് ഉണ്ടായിരുന്നത്.വി.ശിവൻകുട്ടിയെയും ആർ.ബിന്ദുവിനെയും പോലുള്ള നായർ സമുദായംഗങ്ങളെ വിദ്യാഭ്യാസത്തിൻ്റെ ചുമതല ഏൽപ്പിച്ചത് സുകുമാരൻ നായരുടെ കൂടി താൽപ്പര്യപ്രകാരമാണ്. എൻ എസ് എന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സ്ഥപനമാണ്. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ മുസ്ലീം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിനെ എൻ എസ് എസ് എക്കാലവും എതിർത്തിരുന്നു. ഇടതുമുന്നണിയിൽ ജി.സുകുമാരൻ നായർ ഒരു പാലമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പണ്ട് ബാലക്യഷ്ണ പിള്ളയോട് ഇടതു മുന്നണിയിൽ ചേരരുതെന്ന് സുകുമാരൻ നായർ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ തന്നെ ഉപദേശിക്കേണ്ടെന്നായിരുന്നു പിള്ളയുടെ മറുപടി. ഇടതു മുന്നണി പ്രവേശനം ലഭിച്ച ദിവസം തന്നെ പിള്ള സുകുമാരൻ നായർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണക്കാനുണ്ടെങ്കിൽ അത് സ്വയം ചെയ്യാനാണ് പിള്ള പറഞ്ഞത്. നേരത്തെയും താൻ എൻ എസ് എസിനെതിരെ നിലപാട് എടുത്തിട്ടുണ്ടെന്നും പിള്ള പറഞ്ഞു. എൻ എസ് എസിന്റെ തീരുമാനത്തിന് വിരുദ്ധമായി താൻ വനിതാമതിലിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്നത്ത് പത്മനാഭനാണ് ബാലകൃഷ്ണ പിള്ളയെ എൻ എസ്എസ് പത്തനാപുരം താലൂക്ക് ഏൽപ്പിച്ചത്. അത് സുകുമാരൻ നായർ നൽകിയതല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. ഇത്തരത്തിൽ എൻ എസ് എസിനുള്ളിൽ കുത്തി തിരിപ്പുണ്ടാത്താൻ സിപിഎം ആണ് തുടക്കമിട്ടത്. അത് പിള്ളയെ ഉപയോഗിച്ചായിരുന്നു. ഇപ്പോൾ അതേ ഗണേഷാണ് സുകുമാരൻ നായരുമായി സന്ധിയിലായത്.

 

ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ സുകുമാരൻ നായർ തന്നെ സഹായിച്ചില്ലെന്നായിരുന്നു ഗണേശൻ്റെ വിശ്വാസം . അന്ന് സുകുമാരൻ നായർ പറഞ്ഞാൽ എന്തും ചെയ്യുന്നയാളായിരുന്നു ഉമ്മൻ ചാണ്ടി. എന്നിട്ടും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. അത് ചെന്നിത്തലയെ മന്ത്രിയാക്കാൻ വേണ്ടിയായിരുന്നു. മാത്രവുമല്ല തന്നെ മന്ത്രിസഭയിൽ നിന്നും ഉമ്മൻചാണ്ടി പുറത്താക്കിയത് സുകുമാരൻ നായരുമായി ആലോചിച്ചിട്ടാണ്. അതുകൊണ്ടാണ് ഇടത് പക്ഷത്തിൽ ചേർന്നത്. ഇടത് പക്ഷവുമായി ആഭിമുഖ്യം പുലർത്തിയതിന്റെ ഗുണം എൻ എസ് എസിനും സുകുമാരൻ നായർക്കും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഗണേശൻ വാദിക്കുന്നത്. സുകുമാരൻ നായരുടെ മകളെ പിണറായി സർക്കാർ എം. ജീ വാഴ്സിറ്റി സിന്റിക്കേറ്റിൽ നിലനിർത്തിയത് തന്റെ കൂടെ ശ്രമഫലമായാണ്. എൻ എസ് എസ് താക്കോൽ ദാനം നൽകിയ നേതാക്കളൊന്നും പിന്നീട് സുകുമാരൻ നായരോട് വിധേയത്വം പുലർത്തിയില്ല. എന്നാൽ ഇന്നും താൻ അദ്ദേഹത്തെ ആദരിക്കുന്നു. മുന്നാക്കകാർക്ക് ദേവസ്വം ജോലിയിൽ സംവരണം നൽകിയത് തന്റെ കൂടെ ശ്രമഫലമായാണെന്ന് ഗണേശൻ വാദിച്ചു.


എൻ എസ് എസിലെ ഒരു വിഭാഗത്തിനെ ഔദ്യോഗിക സംവിധാനത്തിന് എതിരാക്കി മാറ്റാൻ സിപിഎം തുടങ്ങിയ ശ്രമങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. അച്യുതാനന്ദനെ പോലും തള്ളി പിള്ളയെ മുന്നണിയിലെടുത്തതും അതിനു വേണ്ടിയാണ്. പിള്ളയെയും മകനെയും ഒന്നിച്ച് നിർത്തി എൻ എസ് എസിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് സർക്കാരും പാർട്ടിയും തീരുമാനിച്ചിരുന്നത്. എസ്എൻഡി പിയിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്. തുഷാർ വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയതും ഇതേ തന്ത്രം തന്നെയാണ്. ജി.സുകുമാരൻ നായർക്കെതിരെ കേസെടുക്കാൻ വഴിയില്ലാത്തതു കൊണ്ടാണ് ഒന്നിനും നിവൃത്തിയില്ലാതായത്. കുറിച്ചി എൻ എസ് എസ് ഹോമിയോ കോളേജിലെ നിയമന അഴിമതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ട്. എന്നാൽ കേസെടുത്തില്ല. ഇതേ എൻ എസ് എസിനെയാണ് ഗണേശൻ വഴി ബിജെപി പാട്ടിലാക്കാൻ ശ്രമിക്കുന്നത്.

 

സോളാർ കേസ് ഒതുക്കാനാണ് ഇടതു വലത് മുന്നണികൾ ശ്രമിക്കുന്നത്. ഇതിനാണ് കേന്ദ്രം തടയിട്ടത്. അന്വേഷണം തീരുമാനിച്ചാൽ മുന്നണിയിലെ പ്രമുഖ നേതാക്കൾ മറുപടി പറയേണ്ടി വരും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (5 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends