ബൈക്കുകള്‍ കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു. യു.സി. കോളേജ് ഹരിത നഗറില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ഗീതകൃഷ്ണന്‍ (പ്രമോദ് - 47) ആണ് മരിച്ചത്. യു.സി. കോളേജിന് സമീപത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്.
ഉടന്‍തന്നെ നാട്ടുകാര്‍ ആലുവാ കാരോത്തുകുഴി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലുവ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവറാണ്.അവിവാഹിതനാണ്. അമ്മ: ചഞ്ചലാക്ഷിയമ്മ. മൃതദേഹം കാരോത്തുകുഴി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ .
"
https://www.facebook.com/Malayalivartha
























