കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു.... ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസ്സുകാരനാണ് രോഗമുള്ളത്

കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസ്സുകാരനാണ് രോഗമുള്ളത്. നിപ്പ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസ് അറിയിച്ചു. ഇതോടെ നിപ്പ ബാധിതരുടെ എണ്ണം നാലായി. മൂന്നു പേരാണു ചികിത്സയിലുള്ളത്.
നിപ്പ രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 950 പേരായി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ളവരെയാണ് പുതുതായി പട്ടികയില്‍ ചേര്‍ത്തത്.
പട്ടികയിലെ 287 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതില്‍ 213 പേര്‍ ഹൈറിസ്‌ക് പട്ടികയിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ 21 ദിവസം ഐസലേഷനില്‍ കഴിയുകയും വേണം. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























