എസ്ഐയെ കുടുക്കാനായി സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി... അന്വേഷണത്തിന് ഉത്തരവി്ട്ട് റൂറല്‍ എസ്പി

എസ്ഐയെ കുടുക്കാനായി സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി... അന്വേഷണത്തിന് ഉത്തരവി്ട്ട് റൂറല്‍ എസ്പി
മംഗലപുരം എസ്ഐയായിരുന്ന അമൃത് സിങിന്റെ പരാതിയിലാണ് റൂറല്‍ എസ്പി ഡി ശില്‍പ അന്വേഷണത്തിന് ഉത്തരവിട്ടത്.
മംഗലപുരം മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെതിരെയാണ് അന്വേഷണം. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് സിഐ കുരുക്കിയതാണെന്നും എസ്ഐ അമൃത് സിങ് പരാതിയില്‍ പറയുന്നു. പ്രതിയെ രക്ഷപ്പെടാനായി സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് എസ്ഐ പരാതി നല്‍കിയിട്ടുള്ളത്
മോഷണക്കേസില്‍ പിടികൂടിയ പ്രതിയാണ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. ജനുവരിയിലായിരുന്നു വിവാദ സംഭവം നടന്നത് പ്രതി ചാടിപ്പോയതിന്റെ പേരില്‍ എസ്ഐ അമൃത് സിങ് നായകത്തിനും പാറാവ് ജോലി ചെയ്തിരുന്നു പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു. അടുത്ത ദിവസം എസ്എച്ച്ഒ സജീഷ് പ്രതിയെ പിടികൂടുകയും ചെയ്തു.
വിവാദ സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി റൂറല്‍എസ്പി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























