സിനിമയെ വര്‍ഗീയപ്രചാരണ ആയുധമായി ഉപയോഗിക്കുന്ന രീതി വര്‍ധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി

സിനിമയെ വര്‍ഗീയപ്രചാരണ ആയുധമായി ഉപയോഗിക്കുന്ന രീതി വര്‍ധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി . കേരളത്തെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ കളങ്കപ്പെടുത്തി അവതരിപ്പിക്കാന്‍ കൂടി സിനിമ എന്ന മാധ്യമം കഴിഞ്ഞ കൊല്ലം ഉപയോഗിക്കപ്പെട്ടു.
കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റേത് അല്ലാത്ത ഒരു കഥ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മതസ്പര്‍ധയുണ്ടാക്കാനും സാമൂഹ്യചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ശത്രുപക്ഷത്താക്കാനും ഉദ്ദേശിക്കപ്പെട്ട സിനിമയായിരുന്നു 'കേരള സ്റ്റോറി'. ലൗ ജിഹാദിന്റെ നാടാണിത് എന്ന് വരുത്തി തീര്‍ക്കുന്ന അസത്യാത്മകമായ ഒരുവര്‍ഗീയ സിനിമ. അതിനെ സിനിമ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. യഥാര്‍ഥത്തില്‍ അത് പ്രചാരണ ആയുധമാണ്.
വിഷ പ്രചാരണത്തിനുള്ള ആയുധം. കശ്മീരിന്റെ ഫയല്‍ എന്ന് പറഞ്ഞ് വര്‍ഗീയ വിദ്വേഷം പുലര്‍ത്തുന്ന മറ്റൊരു സിനിമയും ഇതേ ഘട്ടത്തിലുണ്ടായി. അനാചാരങ്ങളുടെ ജീര്‍ണമായ അന്ധകാരത്തെ പുനരുജ്ജീവിപ്പിച്ച് എടുക്കാനുള്ള ആയുധമെന്ന നിലയ്ക്ക് സിനിമയെ ഉപയോഗിക്കാനുള്ള പ്രവണത കാര്യമായി കാണാനുണ്ട് . ഇതിന് വര്‍ധിച്ച ശക്തി കൈവരുന്ന ഒരു കലാന്തരീക്ഷം ദേശീയതലത്തില്‍ നിലനില്‍ക്കുന്നുവെന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി .
https://www.facebook.com/Malayalivartha
























