പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം കാട്ടി ഭീഷണി... ഒഡീഷ സ്വദേശി ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ ഒഡീഷ സ്വദേശി ഹാജരാകാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു.
ഒഡീഷ സ്വദേശിയായ സുബ്രാംശു ശേഖര്‍ നാഥ് സെപ്റ്റംബര്‍ 30 നാണ് ഹാജരാകേണ്ടത്. പോക്‌സോ വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമ വകുപ്പും ചുമത്തി സെഷന്‍സ് കേസെടുത്താണ് ജഡ്ജി എം.പി.ഷിബു പ്രതിയോട് ഹാജരാകാന്‍ ഉത്തരവിട്ടത്.
ഓണ്‍ ലൈന്‍ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പ്രതി പെണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു.
വീഡിയോ കോള്‍ വഴിയുള്ള പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ പ്രതി കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2022 ജൂണ്‍ 6 ന് ഒഡീഷയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമത്തിലെ 12 ,11 (1) ( ലൈംഗിക അതിക്രമം ) (ലൈംഗിക ഉദ്ദേശത്തോടെ വ്യക്തി ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുക, അല്ലെങ്കില്‍ എന്തെങ്കിലും ആംഗ്യങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവിനെയോ ശരീരത്തിന്റെ ഭാഗമോ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍, ഒരു കുട്ടി കേള്‍ക്കണം, അല്ലെങ്കില്‍ അത്തരം ആംഗ്യമോ വസ്തുവിന്റെ ശരീരഭാഗമോ കുട്ടി കാണും എന്ന രീതിയില്‍ പ്രവര്‍ത്തിക്കുക), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 2013 ലെ ഭേദഗതി പ്രകാരം ചേര്‍ത്ത 354 എ (ശശ) ( ലൈംഗിക ആനുകൂല്യങ്ങള്‍ക്കായുള്ള ഒരു ആവശ്യം അല്ലെങ്കില്‍ അഭ്യര്‍ത്ഥന) , 354 (സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കൈയ്യേറ്റമോ ബല പ്രയോഗമോ ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി സെഷന്‍സ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha
























