സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് നീക്കം...... എല്‍ഡിഎഫിലെ മുന്‍ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും?

സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് നീക്കം. നവംബറിലാകും പുനഃസംഘടനയെന്നാണ് സൂചനകളുള്ളത്. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിര്‍ണായ യോഗങ്ങള്‍ ചേരും. എല്‍ഡിഎഫിലെ മുന്‍ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും ?. പകരം മുന്‍ധാരണ പ്രകാരം കെ.ബി.ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്.
വനംവകുപ്പ് ഗണേഷിനെ ഏല്‍പ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണ് നീക്കമെന്നും സൂചനയുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയേറെയുണ്ട്.
അതേസമയം മന്ത്രി വീണാജോര്‍ജ്ജ്, സ്പീക്കര്‍, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ പുനസംഘടനാ നീക്കമെന്ന വിവരം നിഷേധിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha
























