വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ 'കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ 'കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ .
മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ. സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തില്‍ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. പരിപാടിയില്‍ വെച്ച് പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ക്ക് എ.ടി.എം. കാര്‍ഡ് വിതരണം ചെയ്തു.
ഉദ്ഘാടനം വെള്ളിയാഴ്ചയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഗുണഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറിയിരുന്നു. വാര്‍ഷികവരുമാനം 2.5 ലക്ഷംരൂപയില്‍ താഴെയുള്ള 1,06,50,000 വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക.
ഡി.എം.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ പദ്ധതി നടപ്പാക്കാനായി പ്രതിവര്‍ഷം 12,780 കോടിരൂപ വേണ്ടിവരും. തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്. 1.63 കോടി പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha
























