Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

കേരളത്തിലെ ആരോഗ്യമേഖലയെ പട്ടാളത്തിന് സമാനമായി സജ്ജമാക്കി, നിപ്പയില്‍ കോഴിക്കോട് വിറയ്ക്കുമ്പോള്‍ ഷൈലജ ടീച്ചറിനായി മുറവിളി, പ്രവർത്തനത്തിൽ നാലയലത്തുപോലും എത്താതെ വീണ ജോര്‍ജ്

15 SEPTEMBER 2023 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

എവിടെപ്പോയി ഞങ്ങളുടെ കെ.കെ. ഷൈലജ ടീച്ചര്‍. നിപ്പയില്‍ കോഴിക്കോട് വിറയ്ക്കുമ്പോള്‍ കേരളമൊന്നാകെ ആശങ്കയോടെ ജനങ്ങള്‍ അന്വേഷിക്കുന്നു ജനകീയ മന്ത്രിയായിരുന്ന ടീച്ചറമ്മയെ. കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ ആരോഗ്യമന്ത്രി ഷൈലജ ഇതേ പദവിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ അവരെങ്ങനെ നിപ്പയെ കൈകാര്യം ചെയ്യുമെന്ന് മുന്‍പ് മൂന്നു തവണ കേരളം കണ്ടതാണ്. പേരിന് വീണ ജോര്‍ജും ബിഎഡ് പാസായ ടീച്ചറാണെങ്കിലും പ്രായോഗികതയില്‍ ഷൈലജ ടീച്ചറിന് നാലയലത്തുപോലും എത്തില്ലെന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം കണ്ടുകഴിഞ്ഞു. തൊട്ടതെല്ലാം ഷൈലജ ടീച്ചര്‍ പൊന്നാക്കിയെങ്കില്‍ വീണ തൊട്ടതെല്ലാം പൊട്ടിപ്പോയി എന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്ന വസ്തുത.

കേരളത്തില്‍ മുന്‍പ് നിപ്പ വന്നപ്പോള്‍ ഷൈലജ ടീച്ചര്‍ കോഴിക്കോട്ട് ഒരുക്കിയ സംവിധാനവും ശ്രദ്ധയും ജാഗ്രതയും കരുതലും ആശ്വാസവും എത്ര വലുതായിരുന്നു. നിപ്പക്കുശേഷം മസ്തിഷ്‌കജ്വരവും ജപ്പാന്‍ജ്വരവുമൊക്കെ ടീച്ചര്‍ വിദഗ്ധമായി കൈകാര്യം ചെയ്തു. അതിനേക്കാളൊക്കെ എത്ര അപ്പുറത്തായിരുന്ന ലോകമഹാമാരായായ കൊറോണയെ ഷൈലജ കൈകാര്യം ചെയ്തത്. കേരളത്തിലെ ആരോഗ്യമേഖലയെ പട്ടാളത്തിനു സമാനമായി സജ്ജമാക്കുകയും ഒപ്പം ഓരോ രോഗിക്കും കരുതലൊരുക്കുകയും ചെയ്ത സാമര്‍ഥ്യം. ആരോഗ്യകാര്യത്തില്‍ തുടക്കത്തിലേ പാളിപ്പോയ വീണ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ടു. മുന്‍പുണ്ടായ ആരോഗ്യപ്രശ്‌നങ്ങളിലൊക്കെ ക്രിയാത്മകമായ ഇടപെടാനും അവര്‍ക്കു സാധിച്ചില്ല. സര്‍ക്കാര്‍ സ്ഥാപനമായ തോന്നയ്ക്കല്‍ വൈറോളജി കേന്ദ്രത്തില്‍ നിപ്പ പരിശോധിക്കാന്‍ സൗകര്യമുണ്ടായിട്ടും എന്തിനു പൂനയിലേക്ക് സാമ്പിളുകള്‍ വിമാനം കയറ്റിവിട്ടു എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചുപോയി.

തോന്നയ്ക്കലിലെ പരിശോക്കാന്‍ സംവിധാനമുണ്ടെങ്കിലും ആ ഫലം അംഗീകൃതമല്ലെന്ന വിശദീകരണമാണ് പിന്നീടുണ്ടായത്. വിഷയം അതൊന്നുമല്ല, പിണറായി വിജന്റെ അഹന്തയും അഹങ്കാരവും അസൂയയും കൊണ്ടല്ലേ ഷൈലജ ടീച്ചറിനെ തുടര്‍ഭരണത്തില്‍ മന്ത്രിസഭയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയത്. മുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചുവന്ന ഷൈലജയെ ഒഴിവാക്കാന്‍ പലതായിരുന്നു കാരണങ്ങള്‍. ഒന്ന് തന്നെക്കാള്‍ ഇരട്ടി ഭൂരിപക്ഷം ഷൈലജ വാങ്ങിയെടുത്തു. അതായത് പിണറായി വിജയനെക്കാള്‍ ജനപിന്തുണ ഷൈലജയ്ക്കുണ്ടെന്ന് ജനവിധിയില്‍ വ്യക്തമായത് പിണറായിക്ക് സഹിക്കാനായില്ല.

രണ്ടാമത്തെ കാര്യം തന്റെ മുഖ്യമന്ത്രികസേരയ്ക്ക് ഷൈലജ ഭാവിയില്‍ പാരയാകുമോ എന്നൊരു ഭീതി. അടുത്ത വേള മരുമകന്‍ റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ ഒരുക്കി നിറുത്തിയിരിക്കെ ഷൈജല മുഖ്യമന്ത്രിയാകാനുള്ള സാധ്യത സഖാവ് പിണറായി മുന്‍പേ തന്നെ വെട്ടിനിരത്തി. രണ്ട് ഭരണത്തില്‍ തന്നെക്കാള്‍ ഷൈലജ ഷൈന്‍ ചെയ്യുമെന്ന വല്ലാത്ത ഭീതി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലെ മാധ്യമലോകെ ഷൈലജയ്ക്കു മുന്നില്‍ ആരാധനയോടെ കൈ കൂപ്പിയത് പിണറായി സഖാവിന് സഹിക്കാനായില്ല.

അതിനാല്‍ ഷൈലജയെ പിന്നാമ്പുറത്ത് ഒതുക്കിയും നാവടക്കിയും സഖാവ് ദിവസവും വൈകുന്നേരം ആറു മണിക്ക് ടെലിവിഷനു മുന്നില്‍ അവതരിക്കാന്‍ തുടങ്ങി. അങ്ങനെ ഷൈലയുണ്ടാക്കിയ നേട്ടങ്ങളുടെയൊക്കെ ക്രെഡിക്റ്റ്,...മുഖ്യമന്ത്രി സഖാവ് സ്വന്തം നെറ്റിയില്‍ തിലകമായി ചാര്‍ത്തി. ഓരോ ദിവസത്തെയും കോവിഡ് രോഗികളുടെ കണക്കും അതിന്റെ വിസ്താരവും വിവരണവുമൊക്കെ അവതരിപ്പിച്ച് ഇരട്ടച്ചങ്കല്‍ സൂപ്പര്‍ താരമായി അഭിനയിച്ചു. തുടര്‍ ഭരണം വന്നപ്പോള്‍ പാര്‍ട്ടി മാത്രമല്ല കേരളത്തിലെ എല്ലാ ജനങ്ങളും ആഗ്രഹിച്ചതാണ് ടീച്ചറമ്മ മുഖ്യമന്ത്രിയാവണമെന്ന്. പഴയ മന്ത്രിസഭയിലെ ഒരാളും മന്ത്രിയാകേണ്ടെന്ന് സിപിഎമ്മും സിപിഐയും തീരുമാനിച്ചതോടെ ഷൈലജ ടിച്ചര്‍ പടിക്കു പുറത്തായി. സഖാവ് പിണറായി അകത്ത് സര്‍വാധിപനും സര്‍വസംഹാരിയുമായി മാറി.

അവരുടെ സാന്നിധ്യവും ശബ്ദവും ഒഴിവാക്കാന്‍ ടീച്ചറമ്മയെ മന്ത്രിസഭയിലേക്കു മാത്രമല്ല ക്ലിഫ് ഹൗസിന്റെ പരിസരത്തേക്കു പോലും പിണറായി അടുപ്പിച്ചില്ല. ആര്‍ക്കുപോയി സഖാവേ, ഏതു ഭൂകമ്പത്തെയും കൈകാര്യം ചെയ്യാന്‍ കഴിവുള്ളയാളെ തഴഞ്ഞ് യാതൊരു പ്രായോഗികതയും അനുഭവജ്ഞാനവുമില്ലാത്തവരെയൊക്കെ ഇത്തരം വകുപ്പുകളില്‍ എത്തിച്ചാല്‍ ഇങ്ങനെയിരിക്കും. ഷൈലജ ടീച്ചര്‍ക്ക് കഴിവു മാത്രമല്ല കൈപ്പുണ്യവുമുണ്ടായിരുന്നു. രോഗിയെയും ബന്ധുവിനെയും ഡോക്ടറെയും നേഴ്‌സിനെയും കൈയിലെടുക്കാന്‍ ആപാരമായ കഴിവുണ്ടായിരുന്നു.

കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സിക്കാന്‍ ഷൈലജ കോട്ടയത്ത് ക്യാമ്പ് ചെയ്തു. പിന്നീട് മഹാമാരി രാജ്യത്തെ വിറപ്പിച്ച് ജനം ചത്തൊടുങ്ങിയപ്പോഴും കേരളത്തില്‍ മരണസംഖ്യ പരമാവധി കുറയ്ക്കുന്നതില്‍ ടീച്ചര്‍ ശ്രദ്ധവച്ചു. മരുന്നു മാത്രമല്ല ചികിത്സിക്കാന്‍ വേണ്ടത്ര സംവിധാനവും അവര്‍ വിദഗ്ധമായി ഒരുക്കിക്കൊടുത്തു. മന്ത്രിയായ ശേഷം പാര്‍ട്ടി നേതാക്കളുടെ പോലും ഫോണ്‍ അറ്റന്റ് ചെയ്യാന്‍ വീണ തയാറാകുന്നില്ലെന്ന പരാതി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും പാര്‍ട്ടി ഫോറങ്ങളിലുമൊക്കെ ഉയര്‍ന്നതാണല്ലോ. എന്തിനേറെ സ്ഥലത്തെ പൊതുജനങ്ങള്‍ എംഎല്‍എ എന്ന നിലയില്‍ വിളിച്ചാല്‍ പോലും വീണ ഫോണെടുക്കില്ലെന്നായിരുന്നു പരാതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends