നിപ സമ്പര്‍ക്ക പട്ടികയില്‍ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയെന്നു മന്ത്രി വീണാ ജോര്‍ജ്...

നിപ സമ്പര്‍ക്ക പട്ടികയില്‍ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയെന്നു മന്ത്രി വീണാ ജോര്‍ജ്. ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചുവെന്നും കലക്ടറേറ്റില്‍ സര്‍വകക്ഷി അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി പറഞ്ഞത്.
കോര്‍പറേഷന്‍ പരിധിയിലെ ചെറുവണ്ണൂര്‍ സ്വദേശിയായ 39 വയസ്സുകാരനാണു രോഗബാധിതന്‍. ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ ഇദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതാണ്. നേരിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ചികിത്സയ്ക്കായി സമീപിക്കുകയായിരുന്നെന്നും വീണ പറഞ്ഞു.
കഴിഞ്ഞ മാസം 30ന് മരിച്ച കള്ളാട് സ്വദേശിയില്‍ നിന്ന് കുറെ പേര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലെ എല്ലാവരുടെയും സാംപിളുകള്‍ പരിശോധിക്കുകയും ഫോണ്‍ ലൊക്കേഷന്‍ കൂടി ശേഖരിച്ച് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ചെയ്യും.
നിലവില്‍ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും നില തൃപ്തികരമാണ്. 9 വയസ്സുകാരന്‍ വെന്റിലേറ്ററില്‍ തുടരുന്നു. കോഴിക്കോട്ടെ മൊബൈല്‍ ലാബില്‍ പരിശോധിച്ചാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊബൈല്‍ ലാബിന് ഒന്നര മണിക്കൂറില്‍ 192 സാംപിള്‍ പരിശോധിക്കാന്‍ ശേഷിയുണ്ട്. രോഗവ്യാപന കാലഘട്ടം തിരിച്ചറിഞ്ഞ് കലണ്ടര്‍ തയ്യാറാക്കി. രോഗപ്രതിരോധനത്തിനായി ബോധവത്കരണം നടത്തുന്നുണ്ടെന്നും വീണാ ജോര്‍ജ്.
"
https://www.facebook.com/Malayalivartha
























