വിക്രം ലാൻഡറിന്റെ ചാട്ടം നേരത്തെ തീരുമാനിച്ചിരുന്നില്ല; ലാൻഡർ പറത്താൻ തീരുമാനിച്ചത് ലാൻഡിങ് കഴിഞ്ഞതിനു ശേഷം; ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം!

ചന്ദ്രയാൻ മൂന്ന് വിജയിച്ച് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ പ്രൊജക്റ്റ് ഡയറക്‌ടറും അസോസിയേറ്റഡ് പ്രൊജക്റ്റ് ഡയറക്‌ടറും ഈ വിഷയത്തിൽ ഒരു സ്വാകാര്യ ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ്. ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം എന്ന പ്രതികരണമാണ് അവർ നടത്തിയിരിക്കുന്നത്.
വിക്രം ലാൻഡറിന്റെ ചാട്ടം നേരത്തെ തീരുമാനിച്ചിരുന്നില്ല. ലാൻഡർ പറത്താൻ തീരുമാനിച്ചത് ലാൻഡിങ് കഴിഞ്ഞതിനുശേഷം ആയിരുന്നു . ദൗത്യം വിജയിപ്പിച്ചത് 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്താണ് . ഇത്തരത്തിലുള്ള നിർണായക പ്രതികരണമാണ് അവർ ഇപ്പോൾ നടത്തിയിരിക്കുന്നത്.
അതേസമയം അതേസമയം ചന്ദ്രയാൻ മൂന്ന് വിജയശിൽപ്പികളെ ആദരിച്ച് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്. ചന്ദ്രയാൻ മൂന്ന് പ്രൊജക്ട് ഡയറക്ചർ വീരമുത്തുവേലിനെയും, അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടർ കൽപ്പനയേയും കാമ്പസിൽ നടന്ന ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു . ദൗത്യത്തിനോടനുബന്ധിച്ച് ഐഐഎസ്‍ടി പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























