പാറശാല ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്കെതിരെ സഹ തടവുകാർ:- അട്ടക്കുളങ്ങര ജയിലിൽ നിന്ന് മാവേലിക്കര സ്പെഷ്യൽ ജയിലിലേയ്ക്ക് പ്രതിയെ മാറ്റി....

കഷായത്തിൽ കാപിക് കലർത്തി കാമുകനെ കൊലപ്പെടുത്തിയ പാറശാല ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്.
രണ്ടാം പ്രതി 'അമ്മ സിന്ധുവും മൂന്നാം പ്രതി മാതുലൻ നിർമ്മല കുമാരൻ നായരും ജാമ്യത്തിൽ കഴിയുകയാണ്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.
2021 ഒക്ടോബര്‍ മുതല്‍ ഷാരോണ്‍ രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാര്‍ച്ച് 4 ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണുമായി പിണങ്ങി. 2022 മെയ് മുതല്‍ ഷാരോണുമായി വീണ്ടും അടുപ്പത്തിലായി.
നവംബറില്‍ ഷാരോണിന്‍റെ വീട്ടില്‍ വെച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വച്ച് താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടു. 14ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നല്‍കുകയായിരുന്നു.
കഷായം കുടിച്ച ഷാരോണ്‍ ചര്‍ദ്ദിച്ചു. തിരിച്ച് പോകുമ്പോൾ ബൈക്കില്‍ വച്ചും ചര്‍ദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കണ്ടെത്തിയിരുന്നു. പോലീസ് പിടിയിലായപ്പോള്‍ ഷാരോണ്‍ തന്നെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പലതിനും നിര്‍ബന്ധിച്ചുവെന്നും പറഞ്ഞ് ഗ്രീഷ്മ പുണ്യാളത്തി ആയി.
ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായാണ് കുറ്റപത്രം. ഷഡാങ്ക പാനീയം കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതിൽ കാപിക് എന്ന തുരിശ് കീടനാശിനി ആയിരുന്നു കലര്‍ത്തിയത്.
ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തു. വിവാഹം അടുത്ത് വരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.
ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞിരുന്നു. ഷാരോണിന്റെ കിഡ്‌നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ ആയിരുന്നു മരിച്ചത്.
https://www.facebook.com/Malayalivartha