ശക്തികൂടിയ ന്യൂന മർദ്ദം കിഴക്കൻ മധ്യ പ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്നു; അടുത്ത 3 - 4 ദിവസത്തിനുള്ളിൽ ന്യൂന മർദ്ദം പടിഞ്ഞാറൻ മധ്യ പ്രദേശ് - ഗുജറാത്തിന് മുകളിലേക്ക് നീങ്ങാൻ സാധ്യത

ശക്തികൂടിയ ന്യൂന മർദ്ദം കിഴക്കൻ മധ്യ പ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 3 - 4 ദിവസത്തിനുള്ളിൽ പടിഞ്ഞാറൻ മധ്യ പ്രദേശ് - ഗുജറാത്തിന് മുകളിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യത. ഇന്ന് (സെപ്റ്റംബർ 15) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം വന്നിരിക്കുകയാണ് . 11 ജില്ലകളിൽ യെല്ലോ അലർട്ട് . ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ഒഡിഷക്ക് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തിൽ മഴയ്ക്ക് കാരണമായത്.
അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് - കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് ഈ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നില നില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനവും കേരളത്തിൽ മഴയ്ക്ക് കാരണമാണ്.
https://www.facebook.com/Malayalivartha
























