Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

അവൾ പറയുന്ന കാര്യങ്ങൾ മാത്രമേ അവൻ ഇപ്പോൾ അനുസരിക്കാറുള്ളു! ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ പെട്രോളൊഴിച്ച് തീ കൊളുത്തി:- ജോജിയുടെയും, മകന്റെയും മരണം വിശ്വസിക്കാനാകാതെ നാട്ടുകാർ...

15 SEPTEMBER 2023 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മരിച്ച ജോജിയുടെ പിതാവ് ജോൺസൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി എന്ന് വ്യക്തം. ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസനാണ് മകൻ ജോജി (38), മരുമകൾ ലിജി (35), ഇവരുടെ മകൻ തെൻഡുൽക്കർ (12) എന്നിവരെയാണ് രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറി പുറത്തുനിന്ന് പൂട്ടി തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയും തെൻഡുൽക്കറും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ലിജി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീയിട്ട ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ജോൺസന്റെ നിലയും ഗുരുതരമാണ്.

ജോൺസനും മകനും തമ്മിൽ മിക്കപ്പോഴും അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേത്തുടർന്ന് മകൻ മുൻപുതന്നെ കുടുംബസമേതം മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥം പറഞ്ഞാണ് രണ്ടു വർഷം മുൻപ് ഇവരെ കുടുംബ വീട്ടിലേക്ക് തിരിച്ചെത്തിച്ചത്.

അർധരാത്രി പന്ത്രണ്ടരയോടെയാണ് ജോൺസൻ മകനെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തിയത്. ജോജിയും ലിജിയും തെൻഡുൽക്കറും ഒരു മുറിയിലാണ് കിടന്നിരുന്നത്. ഈ മുറിയിൽ എസി പ്രവർത്തിപ്പിച്ചിരുന്നു. ഈ മുറി ജോൺസൻ പുറത്തുനിന്ന് പൂട്ടി. സംഭവസമയം ജോൺസന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. തുടർന്ന് ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ ജനൽ വാക്കത്തി ഉപയോഗിച്ച തകർത്ത ശേഷം പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

 

തീകൊളുത്തുന്നതിനിടെ ജോൺസന്റെ രണ്ടു കൈകൾക്കും പൊള്ളലേറ്റു. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ജോജിക്കും ലിജിക്കും തെൻഡുൽക്കറിനും പുറത്തിറങ്ങാനായില്ല. ഇവിടെ നിന്ന് തീയാളുന്നതു കണ്ട് അയൽവാസിയായ യുവാവ് ഓടിയെത്തിയെങ്കിലും ജോൺസൻ ഇയാളെ തള്ളിമാറ്റി. കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജോൺസൻ മോട്ടറും കേടാക്കിയിരുന്നു. ഇതോടെ, വളരെ ആസൂത്രിതമായാണ് ജോൺസൻ മകനെയും കുടുംബത്തെയും ഇല്ലാതാക്കിയതെന്നാണു വ്യക്തമാകുന്നത്. 

തുടർന്ന് തൊട്ടടുത്ത വീട്ടിൽനിന്നു വെള്ളം പമ്പ് ചെയ്താണ് മുറിയിലെ തീയണച്ചത്. പക്ഷേ, അപ്പോഴേക്കും മൂന്നു പേർക്കും 90 ശതമാനവും പൊള്ളലേറ്റിരുന്നു. ഭാര്യ സാറയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മകനും കുടുംബവും ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് ജനൽ വഴി ജോൺസൺ പെട്രോളൊഴിച്ചതെന്ന് മണ്ണുത്തി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്ന് രണ്ട് കാനുകൾ കണ്ടെടുത്തു.

ജോൺസണും മകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവം നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ കുട്ടികൾ ടിവി കാണുന്നതിനിടെ ജോൺസന്റെ വീട്ടിൽ നിന്ന് വലിയ രീതിയിൽ തീ ആളിക്കത്തുന്നത് കാണാനിടയാവുകയായിരുന്നു. ഉടൻ തന്നെ അയൽവാസികൾ ഇവിടേയ്ക്ക് എത്തിയപ്പോൾ സമീപത്തെ കിണറിനടുത്ത് ജോൺസൺ നിൽക്കുന്നതാണ് കണ്ടത്. 

എന്നാൽ അയൽവാസികളെ കണ്ടതിനു ശേഷം കൈയിലുണ്ടായിരുന്ന ബക്കറ്റെടുത്ത് അവർക്കു നേരെ എറിഞ്ഞു പിൻഭാഗത്തേയ്ക്ക് ജോൺസൻ ഓടിപ്പോയി. നിമിഷ നേരം കൊണ്ടു തന്നെ അയൽവാസികൾ തൊട്ടടുത്ത വീട്ടിൽ നിന്നും പൈപ്പിട്ട് തീ അണയ്ക്കുകയായിരുന്നു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍. 

മരുമകൾ വന്നതിന് ശേഷമാണ് താനും മകനും തമ്മിൽ വാഴക്കായതെന്നും, അവൾ പറയുന്ന കാര്യങ്ങൾ മാത്രമേ അവൻ ഇപ്പോൾ അനുസരിക്കാറുള്ളു എന്നും ജോൺസൺ അയൽവാസികളോട് പറഞ്ഞിരുന്നു. മകനോടും കുടുംബത്തോടും ഉള്ള പക മൂലമാണ് ജോൺസൺ ഈ കടുകൈ ചെയ്തത് എന്നാണ് നിഗമനം.

മണ്ണുത്തി സി.ഐ. എസ്. ഷുക്കൂറിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ജോജിയുടെയും ടെണ്ടുൽക്കറിന്റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച പോസ്റ്റ്‌മോർട്ടത്തിനുശേഷം ഒരു മണി മുതൽ മൂന്നു മണി വരെ മണ്ണുത്തി സെയ്‌ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ പൊതുദർശനത്തിന്‌ വച്ച ശേഷം സംസ്‌കാരം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends