സർക്കാരിന്റെ ചില വാദങ്ങളെ പൊളിച്ചടുക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ.... സർക്കാർ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നത് മാസപ്പടി വാങ്ങാൻ...കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്.... യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനേക്കാൾ അഞ്ചിരട്ടി അധികം തുകയാണ് മോദി സർക്കാർ കേരളത്തിന് നൽകുന്നത്......

ഇവിടെ സർക്കാർ ഉള്ള ദുർത്തൊക്കെ നടത്തിയിട്ടും അവസാനം ഒന്നിനും പണം കടത്തിൽ മുങ്ങി പോകുമ്പോൾ കേന്ദ്രത്തെ പഴിക്കുന്നത് ഒരു പതിവാണ്. ചിലവാക്കുന്ന എന്നല്ലാതെ അതിനനുസരിച്ച് യാതൊരു വിധത്തിലുള്ള വരുമാനവും ഇങ്ങോട്ടേക്ക് കിട്ടുന്നില്ല. അപ്പോൾ പിന്നെ മുൻപിലുള്ള വഴി എന്ന് പറയുന്നത് കടമെടുക്കുകയാണ്. അതിന്റെ പരിധികൾ കഴിഞ്ഞിട്ടും , സർക്കാർ അത് മാത്രം ആശ്രയിച്ചു കൊണ്ട് ആണ് ഇരിക്കുന്നത്. എന്നിട്ടും കേരളത്തിന് ഒന്നും തരുന്നില്ല എന്നും പരണജ കൊണ്ട് മോങ്ങാൻ മാത്രമേ നമ്മുടെ സർക്കാരിനെ കൊണ്ട് സാധിക്കുന്നുള്ളൂ. ഇപ്പോഴിതാ സർക്കാരിന്റെ ചില വാദങ്ങളെ പൊളിച്ചടുക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാർ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നത് മാസപ്പടി വാങ്ങാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി ഭരണ-പ്രതിപക്ഷ നേതാക്കൾ മാസപ്പടി വാങ്ങി നികുതി വെട്ടിപ്പ് നടത്തുകയാണെന്നും നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 22,258 കോടി രൂപയായി വർദ്ധിച്ചെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. വ്യവസായികൾ ഭരണ-പ്രതിപക്ഷത്തെ നേതാക്കൾക്ക് മാസപ്പടി കൊടുക്കുന്നതിന്റെ ഉദാഹരണമാണ് ഈ സിഐജി റിപ്പോർട്ട്.എന്നാൽ ഇതെല്ലാം മൂടിവെച്ച് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി. ഭൂനികുതി, കെട്ടിട നികുതി, ഇന്ധന നികുതി തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും നികുതി വർദ്ധിപ്പിച്ച് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർ നികുതിവെട്ടിപ്പുകാർക്ക് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ ജനവിരുദ്ധ ഭരണം കേരളം കണ്ടിട്ടില്ല. എല്ലാ നികുതികളും വർദ്ധിപ്പിച്ചിട്ടും കേരളത്തിന്റെ നികുതി വരുമാനം താഴോട്ട് പോവുന്നത് സർക്കാരിന്റെ ഈ ഒത്തുകളി കാരണമാണ്. പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വിളിച്ചു പറയുന്നതാണ്.
കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനേക്കാൾ അഞ്ചിരട്ടി അധികം തുകയാണ് മോദി സർക്കാർ കേരളത്തിന് നൽകുന്നത്. എന്നാൽ തങ്ങളുടെ അഴിമതിയും കഴിവില്ലായ്മയും മറച്ചുവെക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ പഴിചാരുകയാണ്. കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.സാമ്പത്തിക ധനസഹായം ലഭിക്കുന്നല്ലെന്ന് മന്ത്രിമാരുടെ പരാതി. പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന മന്ത്രിസഭാ യോഗത്തിൽ പരാതി ഉയർന്നപ്പോൾ സാമ്പത്തിക പ്രയാസം ഉണ്ടെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി നൽകിയത്.
പണം കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി താക്കീത് ചെയ്തു.സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്നും അതിനാൽ കരുതലോടെ ചെലവഴിക്കണമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ആവർത്തിക്കുകയും ചെയ്തു.ഖജനാവ് ധൂർത്തടിച്ച് കാലിയാക്കിയ സർക്കാർ മന്ത്രിസഭാ യോഗത്തിൽ കേന്ദ്രത്തിനെതിരെ പഴിചാരാനും മറന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണം കേന്ദ്രമാണെന്നാണ് പറഞ്ഞുവെക്കുന്നത്. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാദ്ധ്യമങ്ങൾ ഇടപെടണമെന്നും കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നുമാണ് ധനമന്ത്രിയുടെ വാദം. ചെലവ് കൂടുമ്പോഴും വരുമാനത്തിന്റെ കാര്യത്തിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് തിരിച്ചടി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്താത്തത് പ്രതിസന്ധി അതിരൂക്ഷമാകുന്നതിന് ഇടയാക്കുന്നുവെന്നാണ് സർക്കാരിന്റെ പരാതി.
https://www.facebook.com/Malayalivartha
























