ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച: പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് ബന്ധുക്കൾ പൊലീസിനോട്...കേസിൽ തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവുകളില്ലെന്നും ജില്ലാ പൊലീസ് മേധാവി...നോട്ടീസ് ഇറക്കാൻ എന്ത് കൊണ്ട് വൈകുന്നു....തിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ഊർജ്ജമാക്കി...

ഇടുക്കി ചെറുതോണി ഡാമിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ച വിഷയത്തിൽ കേരളം മുഴുവൻ ഭീതിയിൽ നിൽക്കുമ്പോൾ പോലീസിന്റെ ഭാഗത്തു നിന്നും ഇഴഞ്ഞുള്ള അന്വേഷണവും നടപടിയും ഇവിടെ ചർച്ചയാവുകയാണ്. എത്രയോ ഞങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു വിഷയം ഇവിടെ സംഭവിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടാണ് നമ്മുടെ ഉദ്യോഗസ്ഥർ അത് അറിഞ്ഞത് പോലും. അറിഞ്ഞത് എന്തുകൊണ്ട അതാണ് അതിശയിപ്പിക്കുന്നത്. ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി.ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയിൽ തീവ്രവാദ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട് ആ റിപോർട്ടുകൾ എല്ലാം പുറത്തു വന്നതുകൊണ്ട് മാത്രം . അല്ലെങ്കിൽ ജനങ്ങൾ ഈ വിഷയം അറിയാൻ ഇനിയും വൈകിയേനെ.
ഈ ഒരു കുറ്റ കൃത്യത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നതായാണ് റിപ്പോർട്ട്. പക്ഷെ ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതിയുടെ ലുക്ക് ഔട്ട് നോട്സ് ഇന്നിറക്കും നാളെയിറക്കും എന്നും പറഞ്ഞു കൊണ്ട് കേരളം പോലീസ് ആളുകളുടെ ആശങ്ക വർധിപ്പിക്കുകയാണ്.ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു.ഇടുക്കി ആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
ഇപ്പോഴിതാ മറ്റൊരു വിവരം കൂടെയാണ് പ്രതിയുടെ ബന്ധുക്കൾ പുറത്തു വിടുന്നത് . പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞതായും കേസിൽ തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവുകളില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നത്. ഇത്രയും ഗുരുതമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ട് എങ്ങനെയാണ് ഇയാൾക്കു മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞു ന്യായീകരിക്കുന്നത് എന്നാണ് മനസ്സിലാക്കാത്തത്. മനോരോഗി വിദേശത്ത് പോയി രക്ഷപ്പെടാൻ ശ്രമിച്ചത് അതിശയകരം.എല്ലാത്തിനും മനോരോഗം. അപ്പോൾ തീവ്രവാദികൾ എല്ലാം മനോരോഗിയോ. നിയമസഭ സമ്മേളനവും നടക്കുന്നു, പ്രീതിപക്ഷവും അറിഞ്ഞിട്ടില്ല.എത്രയും വേഗം മാനസികരോഗിയെന്നുള്ള സർട്ടിഫിക്കേറ്റ് തയാറാക്കു.അതായിരിക്കും ഇനി ചെയ്യാൻ സാധിക്കുക. ഇത്രയും വലിയ ഗുരുതര പ്രശ്നമുണ്ടായിട്ടും പ്രമുഖ ജനപ്രതിനിധികൾ ഒന്നും ഈ വിഷയത്തിൽ സംസാരിക്കാത്തതെന്ത്...
സമീപത്തെ നാട്ടുകാരും, ചുരുക്കം ചില പൊതു പ്രവർത്തകരും മാത്രമാണ് രംഗത്ത് വന്നത്. അവർ വന്നത് അവരുടെ ജീവനിൽ കൊതിയുള്ളത് കൊണ്ട് മാത്രമാണ്. അതെ സമയം ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമിലെത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിശോധനയിൽ വീഴ്ച വരുത്തി എന്നതാണ് ഔദ്യോഗിക വിശദീകരണം.പക്ഷെ അത് കൊണ്ട് അവസാനിക്കാൻ പാടുണ്ടോ..ഇത് ഒരു പാഠമാകണം . കേരളത്തിൽ എന്തും ചെയ്തു പോകാമെന്നുള്ള ഒരു വിചാരമാണ് ഇതൊക്കെ കാണിക്കുന്നത്, ട്രെയിനുകൾക്ക് നേരെ ഉള്ള കല്ലേറുകളാണ് അതിൽ എടുത്തു പറയേണ്ടത്. കേരളം വിട്ടാലുള്ള പല സംസ്ഥാങ്ങളിലും ട്രെയിനിന് നേരെ അക്രമങ്ങൾ ഉണ്ടാകാറുണ്ടെകിലും , കേരളത്തിൽ ഇപ്പോൾ അത്തരം സംഭവങ്ങൾ അധികമാണ് .അതുകൊണ്ട് സുരക്ഷാ വീഴ്ചകൾ സംസ്ഥാനത്ത് ഉണ്ടായി കൊണ്ട് ഇരിക്കുന്നുണ്ട്.പി എഫ് ഐ യുടെ വലിയ ഹബ്ബായി കേരളം മാറിയെന്നും . അതിനുള്ള തെളിവുകളും ധാരാളമായി പുറത്തു വന്നിട്ടുള്ളതാണ്. എൻ ഐ എ വളരെ ഗൗരകരമായിട്ടാണ് വിഷയം കൈകാര്യം ചെയുന്നത്. എന്നിട്ടും നമ്മുടെ ഭരണം ഇവിടെ ഉറങ്ങുകയാണ്. ഇനി ഇതിനു പിന്നിലും ഇത്തരം ഗൂഢ സംഘങ്ങളുടെ കൈകൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നാണറിയണം.
ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്. വർഷങ്ങൾ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. 1981 ൽ രണ്ട് വട്ടം ഡാം തുറന്നിരുന്നു.11 വർഷങ്ങൾക്ക് ശേഷം 1992 ലാണ് പിന്നെ ഡാം തുറന്നത്. 26 വർഷങ്ങൾക്ക് ശേഷം 2018ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്.അതൊരു ചരിത്രമായിരുന്നു. റെക്കോർഡ് വെള്ളമാണ് അന്ന് ഡാമിൽ നിന്ന് തുറന്നു വിട്ടത്. 1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് തുറന്നത്. ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല.ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഇടുക്കി ആർച്ചു ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ ചരിത്രം ആരംഭിക്കുന്നത് ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസി മൂപ്പനില്‍നിന്നാണ്.
കുറവന്‍കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിനുകുറുകെ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള സ്ഥലം കാണിച്ചുനല്‍കിയത് കൊലുമ്പന്‍ എന്ന ആദിവാസി മൂപ്പനാണ്. അങ്ങനെ ഒരുപാട് ചരിത്രം ഉറങ്ങി കിടക്കുന്ന ഡാം കൂടെയാണ് ഇടുക്കി ഡാം.ഇനി ഇപ്പോഴത്തെ ഈ നീക്കത്തിന് പിന്നിൽ എന്താണ് യഥാർത്ഥത്തിൽ പ്രതി നടത്താൻ ഉദ്ദേശിച്ചത് എന്നുള്ളത് അറിയാൻ ഉള്ളത്. അതിന് അയാളെ എത്രയും വേഗം നാട്ടിലെത്തിച്ചേ മതിയാവു. കർശനമായി അന്വേഷണം വേഗത്തിലാക്കണം. അയാളുടെ ചിത്രങ്ങൾ സഹിതം പ്രചരിപ്പിക്കണം . ഒപ്പം പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെകിൽ അതെല്ലാം മറ നീക്കി വേഗത്തിൽ പുറത്തു വരണം . അതാണ് ജനം ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha
























