പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു... ആലപ്പുഴയില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍

ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. ആലപ്പുഴ അര്‍ത്തുങ്കലിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്. ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. പ്രതി കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സംഗം ചെയ്ത് ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുന്‍പാണ് വീണ്ടും പീഡന ശ്രമത്തിന്റെ മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ നാളെ തുടങ്ങും. എറണാകുളം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha
























