ഈ അധ്യയന വര്‍ഷത്തില്‍ വര്‍ണക്കൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ശിക്ഷാ കേരളം വഴി സംസ്ഥാനത്തെ 500 പ്രീ പ്രൈമറി സ്‌കൂളുകള്‍ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളാക്കി മാറ്റുമെന്നു പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി

ഈ അധ്യയന വര്‍ഷത്തില്‍ വര്‍ണക്കൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ശിക്ഷാ കേരളം വഴി സംസ്ഥാനത്തെ 500 പ്രീ പ്രൈമറി സ്‌കൂളുകള്‍ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളാക്കി മാറ്റുമെന്നു പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന വരയുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കങ്ങഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 50 പ്രീ പ്രൈമറി സ്‌കൂളുകളെ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളാക്കി മാറ്റിക്കഴിഞ്ഞു.
വിദ്യാഭ്യാസവകുപ്പ് കേരളത്തിലെ പ്രീ പ്രൈമറി മേഖലയില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണ്. കുട്ടികളുടെ സമഗ്രവികസനത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങളും വികാസആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കളി ഉപകരണങ്ങളും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളില്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വരകളിലൂടെ ഭാഷാവികാസത്തിലേക്കും ഗണിതാശയത്തിലേക്കും സമഗ്രവികാസത്തിലേക്കും കുട്ടികളെ ശാസ്ത്രീയമായി എത്തിക്കുകയാണ് വരയുത്സവം ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേര്‍ത്ത് മന്ത്രി .
"
https://www.facebook.com/Malayalivartha
























