അഞ്ചലില്‍ റോഡ് റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

അഞ്ചലില്‍ റോഡ് റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളര്‍ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍ പെട്ടാണ് മരണം സംഭവിച്ചത്. തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്
വിനോദ് വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്നു. ഇത് റോഡ് റോളര്‍ ഓടിച്ച ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ബൈപ്പാസില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളര്‍ ഓടിച്ചയാള്‍ പൊലീസിനോട് പറഞ്ഞത്.
മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























