പയ്യന്നൂർ ക്ഷേതത്തിലെ മേൽ ശാന്തിയുമായി ഇന്നലെ തന്നെ സംസാരിച്ചിരുന്നു. ജനുവരി മാസം 26 ന് നട തുറന്ന് വൈകീട്ട് അഞ്ചര മണിക്ക് ക്ഷേത്രത്തിനുള്ളിൽ നിന്ന് കൊളുത്തിയ ദീപമാണ് ശാന്തിക്കാർ പുറത്തു കൊണ്ടുവന്നത്; സ്വാഭാവികമായും ശാന്തി ശുദ്ധി പാലിക്കേണ്ടതിനാൽ അവർ ആ സമയത്ത് ആരെയും തൊടില്ല; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

പയ്യന്നൂർ ക്ഷേതത്തിലെ മേൽ ശാന്തിയുമായി ഇന്നലെ തന്നെ സംസാരിച്ചിരുന്നു. ജനുവരി മാസം 26 ന് നട തുറന്ന് വൈകീട്ട് അഞ്ചര മണിക്ക് ക്ഷേത്രത്തിനുള്ളിൽ നിന്ന് കൊളുത്തിയ ദീപമാണ് ശാന്തിക്കാർ പുറത്തു കൊണ്ടുവന്നത് . സ്വാഭാവികമായും ശാന്തി ശുദ്ധി പാലിക്കേണ്ടതിനാൽ അവർ ആ സമയത്ത് ആരെയും തൊടില്ല . നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പയ്യന്നൂർ ക്ഷേതത്തിലെ മേൽ ശാന്തിയുമായി ഇന്നലെ തന്നെ സംസാരിച്ചിരുന്നു. ജനുവരി മാസം 26 ന് നട തുറന്ന് വൈകീട്ട് അഞ്ചര മണിക്ക് ക്ഷേത്രത്തിനുള്ളിൽ നിന്ന് കൊളുത്തിയ ദീപമാണ് ശാന്തിക്കാർ പുറത്തു കൊണ്ടുവന്നത് . സ്വാഭാവികമായും ശാന്തി ശുദ്ധി പാലിക്കേണ്ടതിനാൽ അവർ ആ സമയത്ത് ആരെയും തൊടില്ല .
പണ്ട് ഗുരാവായൂർ മേൽ ശാന്തിയെ തോർത്തെറിഞ്ഞ് ശുദ്ധം പോയി ഉണ്ടായ വിവാദം ഓർമ്മയില്ലേ ? കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഇതാണ് ആചാരം . ശാന്തിക്കാരൻ തന്റെ പ്രവർത്തി സമയത്ത് ശുദ്ധമെന്ന ആചാരം പാലിക്കാനായി ആരെയും ( അതിൽ ജാതി വ്യത്യാസമില്ല) തൊടാറില്ല . ദീപാരാധന കഴിയുമ്പോൾ കർപ്പൂരം തട്ടിൽ കത്തിച്ചത് ശാന്തിക്കാരൻ നടയിൽ വക്കുകയും അത് മറ്റുള്ളവർ എടുത്ത് എല്ലാവരുടെ അടുത്തേക്കും എത്തിക്കുകയുമാണ് ചെയ്യുക .
പയ്യന്നൂരിലെ പാവം ശാന്തിക്കാർ മനസാ വാചാ ചിന്തിക്കാത്ത കാര്യമാണ് മന്ത്രി പ്രസംഗിച്ചത് . തെറ്റിദ്ധാരണയാണ് . ഇക്കാര്യം മന്ത്രിയുടെ ഓഫീസിനെ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട് . ഈ വിവാദം അനാവശ്യവും ദുരുപദിഷ്ടവുമാണ് . ഇതവസാനിപ്പിക്കണമെന്നേ ദേവസ്വം മന്ത്രിയോട് അഭ്യർത്ഥിക്കാനുള്ളൂ .
ശ്രീ രാധാകൃഷ്ണനോട് ആരെങ്കിലും ജാതി വിവേചനം കാണിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തം പാർട്ടി തന്നെയാണ്. മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടായിരുന്ന ശ്രീ രാധാകൃഷ്ണൻ പട്ടിക ജാതിക്കാരൻ ആയതുകൊണ്ടല്ലേ അപ്രധാന വകുപ്പിൽ ഒതുക്കപ്പെട്ടത് ? കെ രാധാകൃഷ്ണൻ തെരുവിൽ തൊണ്ട കീറി അടി കൊണ്ടിരുന്ന കാലത്ത് നിക്കറിടാതെ നടത്തിരുന്ന മരുമകൻ പൊതുമരാമത്ത് , ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി
https://www.facebook.com/Malayalivartha





















