പെരുമ്പാവൂരില്‍ ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. പെരുമ്പാവൂരിലെ രോഹിണി റൈസ് മില്ലിന് സമീപത്തെ പറമ്പിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha





















