തിരുവോണം ബമ്പര്‍ ടിക്കറ്റ് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവോണം ബമ്പര്‍ ടിക്കറ്റ് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തേവലക്കര സ്വദേശിയായ ദേവദാസാണ്(42) മരിച്ചത്. കൃത്യം ചെയ്ത ഇയാളുടെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവോണം ബമ്പര്‍ ടിക്കറ്റ് ദേവദാസ് എടുത്തിരുന്നു. ഇത് അജിത്തിന്റെ പക്കല്‍ സൂക്ഷിക്കാനായി നല്‍കി. നറുക്കെടുപ്പ് സമയത്തിന് മുന്‍പ് ഈ ടിക്കറ്റ് തിരികെ ചോദിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വെട്ടേറ്റ് രക്തംവാര്‍ന്ന് ദേവദാസ് മരിച്ചു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
മരംവെട്ട് തൊഴിലാളികളാണ് ദേവദാസും അജിത്തും. റെക്കോഡ് വില്‍പന നടന്ന ഇത്തവണത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പനയില്‍ വിജയിയായത് തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലെ നടരാജനാണ്. കോഴിക്കോട് പാളയത്തെ ബാവ ലോട്ടറി ഏജന്‍സി വാളയാറില്‍ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.
https://www.facebook.com/Malayalivartha





















