വീട്ടമ്മയുടെ അടുത്ത് വെള്ളം ചോദിച്ചെത്തി കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാക്കള്‍ പിടിയില്‍, സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്

വീട്ടമ്മയുടെ അടുത്ത് വെള്ളം ചോദിച്ചെത്തി കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാക്കള്‍ പിടിയില്‍, സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കാസര്‍കോട് മടിക്കൈ ചരുരക്കിണറില്‍ ബൈക്കിലെത്തിയാണ് സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തത്.
കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്, പാക്കം ചെര്‍ക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. ചതുരക്കിണറില്‍ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് പ്രതികള്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത്്് രക്ഷപ്പെട്ടത്.
പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായ മുഹമ്മദ് ഇജാസും, ഇബ്രാഹിം ബാദുഷയെന്നും ഹൊസ്ദുര്‍ഗ് പൊലീസ് പറഞ്ഞു. 24 വയസുകാരാണ് ഇരുവരും. മാലതട്ടിപ്പറിക്കലും ബൈക്ക് മോഷണവും അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് .
"
https://www.facebook.com/Malayalivartha





















