കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഇന്ന്....രാജ്ഭവനു മുന്നില്‍ രാവിലെ പത്തുമുതല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നില്‍ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം നടത്തുക.
https://www.facebook.com/Malayalivartha





















