വാക്കുതര്‍ക്കത്തിനൊടുവില്‍.... കൈയ്യില്‍ സൂക്ഷിക്കാനായി കൊടുത്ത ലോട്ടറി ടിക്കറ്റ് തിരികെ ചോദിച്ചു....വാക്കുതര്‍ക്കത്തിനൊടുവില്‍ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

വാക്കുതര്‍ക്കത്തിനൊടുവില്‍.... കൈയ്യില്‍ സൂക്ഷിക്കാനായി കൊടുത്ത ലോട്ടറി ടിക്കറ്റ് തിരികെ ചോദിച്ചു....വാക്കുതര്‍ക്കത്തിനൊടുവില്‍ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. തേവലക്കര അരിനല്ലൂര്‍ കളങ്ങര കിഴക്കതില്‍ നാണുവിന്റെ മകന്‍ ദേവദാസാണ് (37) മരിച്ചത്. പ്രതിയും ദേവദാസിന്റെ സുഹൃത്തുമായ തേവലക്കര അരിനല്ലൂര്‍ കളങ്ങര വീട്ടില്‍ അജിത്തിനെ (39) തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്. സമീപവാസികളായ ഇരുവരും വീടിന് സമീപം മദ്യപിച്ചുകൊണ്ടിരിക്കെ തിരുവോണം ബംപര്‍ ടിക്കറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ദേവദാസ് തിരുവോണം ബംപര്‍ ടിക്കറ്റ് എടുത്തത് അജിത്തിന്റെ കൈയില്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചിരുന്നു. നറുക്കെടുപ്പിനുമുമ്പ് അത് തിരികെ ചോദിച്ചതാണ് തര്‍ക്കത്തിനിടയാക്കിയതെന്ന് പൊലീസ് .
പ്രതി അജിത്തും മരംവെട്ട് തൊഴിലാളിയാണ്. തര്‍ക്കം അടിപിടിയിലേക്ക് നീങ്ങിയതോടെ അജിത്ത് വീട്ടില്‍ നിന്ന് വാക്കത്തിയെടുത്തുകൊണ്ടുവന്ന് ദേവദാസിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് പലതവണ വെട്ടുകയും ചെയ്തു. കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അക്രമാസക്തനായ പ്രതി ആദ്യം നാട്ടുകാരെ അടുപ്പിച്ചില്ല. വിവരമറിഞ്ഞെത്തിയ പൊലീസാണ് അജിത്തിനെ കീഴടക്കി കസ്റ്റഡിയിലെടുത്തത്. വെട്ടുകൊണ്ട ദേവദാസിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha





















