അന്ത:സംസ്ഥാന തൊഴിലാളികളായ മൂന്ന് ബംഗാളികള്‍ മൂന്നുകിലോ കഞ്ചാവ് കടത്തിയ കേസ്, മൂന്നു ബംഗാളി യുവാക്കള്‍ക്കെതിരെ എക്‌സൈസ് റെയ്ഞ്ച് കുറ്റപത്രം

അന്ത: സംസ്ഥാന തൊഴിലാളികളായ മൂന്ന് ബംഗാളികള്‍ മൂന്നുകിലോ കഞ്ചാവ് കടത്തിയ കേസില്‍ മൂന്നു ബംഗാളികള്‍ക്കെതിരെ എക്‌സൈസ് റെയ്ഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബംഗാള്‍ സ്വദേശികളായ സുമന്‍ദാസ് (19), സുമന്‍ ചന്ദ്രദാസ് (19), ബിഷുദാസ് (27) എന്നിവരാണ് എക്‌സൈസ് കുറ്റപത്രത്തിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍. 2022 ഡിസംബര്‍ 18 ന് വിഴിഞ്ഞം ഉച്ചക്കട മംഗലത്തുകോണം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.
നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. മോനി രാജേഷിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് കുമാര്‍, ലാല്‍ കൃഷ്ണ, സുഭാഷ് കുമാര്‍ ,അനീഷ്, ഡ്രൈവര്‍ സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും കടത്തിയ കഞ്ചാവും പിടികൂടിയത്.
https://www.facebook.com/Malayalivartha





















