മൂന്നാറില്‍ ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് മൂന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍

മൂന്നാറില്‍ ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് മൂന്ന് വര്‍ഷത്തിനു ശേഷം പിടിയിലായി. പത്തനംതിട്ട കവിയൂര്‍ ശോഭാലയത്തില്‍ പ്രശോഭ് പ്രസന്നന്‍ ആണ് (34) പിടിയിലായത്. ഭാര്യയുടെ 30 പവന്‍ സ്വര്‍ണം കൊണ്ടാണ് ഇയാള്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വിവാഹത്തിനു ശേഷം ഭാര്യയുമായി മാങ്കുളത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഇയാളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഭാര്യയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
"
https://www.facebook.com/Malayalivartha





















