സഹകരണ അപഹരണം എന്നതാണ് പുതിയ പ്രത്യയ ശാസ്ത്രം; കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളും സി പി എം വക സ്വർണ്ണഖനികളാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളും സി പി എം വക സ്വർണ്ണഖനികളാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
സഹകരണ അപഹരണം എന്നതാണ് പുതിയ പ്രത്യയ ശാസ്ത്രം. നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കുന്നതിനും , ചിലർക്ക് കൊള്ള നടത്തുന്നതിനുമുള്ള ഉപാധിയാണ് സഹകരണ ബാങ്കുകൾ. മിക്കയിടത്തും ബാങ്ക് ഭാരവാഹികൾ പാർട്ടി നേതാക്കളോ അവരുടെ ബിനാമികളോ ആണ്. പാർട്ടി പ്രവർത്തകരോ അവരുടെ ഭാര്യയോ മക്കളോ ആശ്രിതരോ ആണ് ജീവനക്കാരിൽ അധികവും.
കാർഷിക-വ്യവസായിക ആവശ്യങ്ങളുടെ പേരിലുള്ള വായ്പകളിൽ ഏറിയകൂറും വിവാഹ നടത്തിപ്പിനാണ് ഉപയോഗിക്കുന്നത്. അധികാര ദുർവിനിയോഗം മൂലം മിക്ക ബാങ്കുകളുടെയും നിലനിൽപ്പു തന്നെ അപകടത്തിലാണ്.
https://www.facebook.com/Malayalivartha





















