പുതിയ വന്ദേഭാരത് ട്രെയിൻ റേക്ക് എത്തി.... ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക.... ഇതോടെ, ദക്ഷിണറെയിൽവേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ, എണ്ണം ആറാകും....തിരുവനന്തപുരം കാസർകോട് റൂട്ടിൽ 8.05 മണിക്കൂർ കൊണ്ടും തിരികെ 7.55 മണിക്കൂർ കൊണ്ടും ട്രെയിൻ എത്തും....

കാസർകോട്– തിരുവനന്തപുരം റൂട്ടിൽ 24 ന് സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു. ട്രെയിൻ ഇന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും. പരിശോധനകൾ പൂർത്തിയാക്കി തിരുവനന്തപുരം – കാസർകോട് റൂട്ടിൽ ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക. ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ളവയാണിവ.തിരുനെൽവേലി-ചെന്നൈ, ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ, ദക്ഷിണറെയിൽവേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം ആറാകും.തിരുവനന്തപുരം കാസർകോട് റൂട്ടിൽ 8.05 മണിക്കൂർ കൊണ്ടും തിരികെ 7.55 മണിക്കൂർ കൊണ്ടും ട്രെയിൻ ഓടിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ആകെ 537.07 കിലോമീറ്ററാണ് ആലപ്പുഴ വഴി തിരുവനന്തപുരം – കാസർകോട് റൂട്ടിലെ ദൂരം. ശരാശരി 72.39 കിലോമീറ്റർ വേഗമാണ് വന്ദേഭാരത് പ്രതീക്ഷിക്കുന്നത്.
24നു ‘മൻകി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സർവീസുകൾ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. ആദ്യ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ദിനത്തിലെ സർവീസിനു സമാനമായ തരത്തിൽ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെയുള്ളവരുടെ യാത്ര ആയിരിക്കും.കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും.
വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.ഇതുകൂടാതെ മറ്റു രണ്ടു വന്ദേഭാരത് സര്‍വീസുകള്‍ കൂടി ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍- വിജയവാഡ, ചെന്നൈ എഗ്മോര്‍- തിരുനല്‍വേലി സര്‍വീസുകളാണ് മറ്റു രണ്ടെണ്ണം.
https://www.facebook.com/Malayalivartha





















