Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സഹകരണ ബാങ്കുകളില്‍ നടന്ന പകല്‍ക്കൊള്ളകള്‍ ഇഡി ഓരോന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. എന്നിട്ടും പറയുകയാണ് സഹകരണ മേഖലയെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന്. പകലിനെ രാത്രിയാണെന്ന് പറഞ്ഞാല്‍ പോലും പച്ചതൊടാതെ വിഴുങ്ങുന്ന സ്വന്തം അണികള്‍ക്ക് പോലും മുഖ്യന്റെ വാക്കുകള്‍ വിശ്വാസമായില്ലെന്ന് വ്യക്തമാണ്.

21 SEPTEMBER 2023 12:10 PM IST
മലയാളി വാര്‍ത്ത

ഏഴുമാസങ്ങള്‍ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങളെ കാണുന്നതു പോലും വലിയ വാര്‍ത്തയാക്കാന്‍ പി.ആര്‍ ഏജന്‍സികളും, സൈബര്‍ കൂട്ടങ്ങളും ശ്രമിച്ചു കൊണ്ടിരുന്നു. മാധ്യങ്ങളെ കാണുന്നില്ലെന്ന പരാതി തീര്‍ക്കുകയും ചെയ്തു ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എങ്ങും തൊടാത്ത മറുപടിയും നല്കി. നമ്മുടെ മു്ഖ്യമന്ത്രിയുടെ വായില്‍ നിന്ന് സംശയം ദുരീകരിക്കാനെങ്കിലും ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല. സ്ഥിരം ഗീര്‍വാണങ്ങളും സര്‍ക്കാര്‍ ഗൗരവ്വമായി കാണുന്നുവെന്ന പതിവു പല്ലവികളും ഒഴിച്ചാല്‍ കേരളം കാത്തിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയൊന്നും ലഭിച്ചില്ല. ഇനി കുറേ കാലം മാധ്യമങ്ങളെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്ന അവസ്ഥയുണ്ടാക്കി. തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന എ.സി.മൊയ്തീന്‍ ഇഡി വലയില്‍ കുടുങ്ങി കിടക്കുന്നു. സഹകരണ ബാങ്കുകളില്‍ നടന്ന പകല്‍ക്കൊള്ളകള്‍ ഇഡി ഓരോന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. എന്നിട്ടും പറയുകയാണ് സഹകരണ മേഖലയെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന്. പകലിനെ രാത്രിയാണെന്ന് പറഞ്ഞാല്‍ പോലും പച്ചതൊടാതെ വിഴുങ്ങുന്ന സ്വന്തം അണികള്‍ക്ക് പോലും മുഖ്യന്റെ വാക്കുകള്‍ വിശ്വാസമായില്ലെന്ന് വ്യക്തമാണ്.


സിബി ഐ അന്വേഷിച്ചു കണ്ടെത്തിയ സോളാര്‍ കേസിലെ കള്ളക്കളികളെല്ലാം ഉമ്മന്‍ചാണ്ടിയേയാണ് ബാധിയ്ക്കുകയെന്ന മുഖ്യന്റെ പക്ഷം . സോളാര്‍ ഗൂഡാലോചന നടത്തി വ്യാജ കത്തു തയ്യാറാക്കിയ ഗണേശ് കുമാറോ, സിപിഎം നേതാക്കളോ അദ്ദേഹത്തിന്റെ കണ്ണില്‍ തെറ്റുകരല്ല. സോളാര്‍ പരാതിക്കാരിയോട് ഉമ്മന്‍ചാണ്ടി ലൈംഗീക അതിക്രമം നടത്തിയെന്ന് മുക്കിലും മൂലയിലും പ്രസംഗിച്ചു നടന്നത് പത്തൊന്‍പത് പേജു വരുന്ന ഒരു കത്തിന്റെ പേരിലാണ്. ആ കത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളവായിരുന്നെന്ന് സിബി ഐ പൂര്‍ണ്ണ തെളിവോടെയാണ കണ്ടെത്തിയത്. എന്നിട്ടും പറയുന്നത് ആ ഗൂഡാലോചനയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും പങ്കുണ്ടെന്നാണ്. അതേസമയം മകള്‍ വീണ വിജയനെ ചേര്‍ത്തു നിറുത്താനും അദ്ദേഹം മറന്നില്ല.

മാസപ്പടിയും, സ്വര്‍ണ്ണക്കടത്തും, ബാങ്ക് ത്ട്ടിപ്പും ഒന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന തരത്തില്‍ എല്ലാത്തിനും കാരണവരുടെ ഭാവത്തില്‍ മറുപടി നല്കയെങ്കിലും പിണറായി വിജയന്‍ എന്തോ വലിയ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനും മറന്നില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹമുണ്ടാക്കിയതെന്ന തരത്തിലാണ് പിണറായി മറുപടി നല്കിയത്. സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ മരിക്കുവോളം വേട്ടായാടിയിട്ടും മതിവരാതെ അദ്ദേഹത്തിന്റെ മരണശേഷം ആ ഗുഡാലോചനയും അദ്ദേഹത്തിന്റെ തലയില്‍ തന്നെ കെട്ടിവെയ്ക്കുകയാണ്. മാധ്യമങ്ങളുടെ ഒരു ഡസന്‍ ചോദ്യങ്ങളില്‍ ഒന്നിനു പോലും വ്യക്തമായ മറുപടി നല്കാതെ , പിണറായി വിജയനെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പറഞ്ഞ് തടിതപ്പുകയാണുണ്ടായത്.

ഇന്‍കംടാക്‌സ് പറയുന്ന  പി.വി എന്ന ചുരുക്കപ്പേര് തനിക്ക് മാത്രമല്ല ഉള്ളതെന്നും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റില്‍ തന്റെ പേര് ഉണ്ടാകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ വാക്കുകേട്ട് മാധ്യമങ്ങള്‍ ഊഹിക്കുകയാണ്. നിയമപ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റിയിട്ടുണ്ട്. പിണറായി വിജയനെ അടിച്ചുതാഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതം എന്ന പല്ലവിയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല.

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മാത്രമല്ല, എല്ലാവരുടെയും ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിട്ട് ചില ശക്തികള്‍ നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനെതിരെ നിയമ നടപടിയുടെ കാര്യം പറയേണ്ടത് അവരാണ്, താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേരളത്തിലെ പ്രധാന വ്യ്ക്തിയുടെ മകളായതിനാലാണ് സേവനം ചെയ്യാതെ മാസപ്പടി നല്കിയതെന്ന പരാമര്‍ശത്തെ അദ്ദേഹം അറിഞ്ഞതായി പോലും ഭാവിച്ചില്ല. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല.

ബന്ധപ്പെട്ട ആളോട് പ്രതികരണമെങ്കിലും ഏജന്‍സി തേടേണ്ടതായിരുന്നു. ഈ കണക്കുകളെല്ലാം മറച്ചുവെച്ചതല്ല. കണക്കുകളെല്ലാം സുതാര്യമായിരുന്നു. പിണറായി വിജയനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമിക്കുന്നത്. അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നത്' മുഖ്യമന്ത്രി വിശദീകരിച്ചു. പുതുപ്പള്ളിയില്‍ എല്ലാവരും വിലയിരുത്തി കഴിഞ്ഞു. അതില്‍ വ്യത്യസ്തമായിട്ടല്ല തന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടുയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ ആ തിരഞ്ഞെടുപ്പിന് അതിന്റേതായ പ്രത്യേകതയുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ അത് ദൃശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനഃസംഘടന മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഒരു അജണ്ടയാണ്. പുനഃസംഘടന എല്‍ഡിഎഫിനകത്ത് ഒരു ചര്‍ച്ചാ വിഷയമേയല്ല. ഏതെങ്കിലും തരത്തിലുള്ള തീരുമാനം മുമ്പ് എടുത്തിട്ടുണ്ടെങ്കില്‍ അത് കൃത്യ സയമത്ത് തന്നെ നടപ്പാക്കും. സോളാര്‍ ഗൂഢാലോചനയുടെ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പുറത്ത് വന്നതിന്റെ ഉദ്ദേശ്യം എന്തായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായിയെ ആണോ മരിച്ചുപോയ ഉമ്മന്‍ ചാണ്ടിയെ ആണോ അത് ബാധിക്കുക എന്ന് പരിശോധിച്ചാല്‍ മതി. അതുകൊണ്ടാണല്ലോ അവര്‍ക്കിടയില്‍ പ്രശ്‌നമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറക്കി വിട്ടയാള്‍ക്ക് പിന്നീട് കാണാന്‍ ധൈര്യം വരില്ലല്ലോ എന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടചോദ്യത്തിനുള്ള മറുപടി. സിഎം ആര്‍ എല്‍ സി.ഇ.ഒ ആരെന്നു പോലും അറിയില്ല.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിന് പ്രാഥമിക നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണ്. അംഗീകാരമില്ലാത്ത ആപ്പുകള്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടണം. ഇത്തരം ആപ്പുകള്‍ വഴി ലോണ്‍ എടുക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ബോധവത്കരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മാധ്യമങ്ങളെ കാണാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചോദ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും മാധ്യമങ്ങളെ വേണ്ട എന്നു വച്ചാല്‍ താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശബ്ദത്തിന് ചില പ്രശ്നങ്ങള്‍ വന്നതും വാര്‍ത്താ സമ്മേളനത്തിനു പ്രശ്നമായി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രി തള്ളി. എല്‍ഡിഎഫില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മുന്‍ധാരണകള്‍ സമയമാകുമ്പോള്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .മാസപ്പടി സംബന്ധിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, തന്നെ എങ്ങനെയെങ്കിലും ഇടിച്ചുതാഴ്ത്താനാണു കുറെക്കാലമായി മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അതിനു കുടുംബാംഗങ്ങളെക്കൂടി ഉപയോഗിക്കാന്‍ പറ്റുമെങ്കില്‍ അതും നോക്കാനായിരുന്നു പ്രതികരണം.

കേരളം നാണിക്കുകയാണ്. ഏഴുമാസമായി ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നിനെങ്കിലും മുഖ്യമന്ത്രിയില്‍ നിന്ന് ഒരു മറുപടി കിട്ടുമെന്ന് കരുതിയിരുന്നു. ഗോവിന്ദന്‍ മാഷ് പറയുന്നതു പോലെ എല്ലാം ചവച്ച് തുപ്പി കളയുകയായിരുന്നു. മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയ വിഷയങ്ങളോ സഹകരണ തട്ടിപ്പുകളോ മകളുടെ മാസപ്പടിയോ കാര്യമായ ചലനങ്ങള്‍ സിപിഎമ്മില്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് പിണറായിയുടെ വാക്കുകളില്‍ മനസിലാകുന്നത്. എന്നാല്‍ ഇന്ത്യ സഖ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ അത് ബിജെപി ബന്ധം ആരോപിക്കപ്പെടുമെന്ന് കരുതുന്നുമുണ്ട്.കേന്ദ്ര ഏജന്‍സികളെയൊന്നും വിശ്വസമില്ലെങ്കിലും കേരള പോലീസിനെ പാര്‍ട്ടിയ്ക്കിപ്പോള്‍ വലിയ വിശ്വാസമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. കരുവന്നൂരിലെ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ശരിയായ ദിശയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി അന്വേഷണം നടത്തിയിട്ടും എഫ് ഐ ആര്‍ പോലും കൊടുക്കാതിരുന്നത് കേസ് ഇല്ലാതാക്കുന്നതിന്റെ ഭാഗമായിരുന്നെന്ന സംശയവുമുയരുന്നുണ്ട്. ബാങ്കിലെ വലിയ ബാധ്യതക്കാരനെ കണ്ടെത്താന്‍ പോലും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

പൂട്ടുപൊളിക്കാതെ എങ്ങനെ ബാങ്കുകള്‍ കൊള്ളയടിക്കാമെന്ന് സിപിഎം കണ്ടെത്തിയെന്നാണ് പ്രതിപക്ഷം കളിയാക്കുന്നത്. ബാങ്കുകള്‍ ഒന്നും രണ്ടുമല്ല നിരവധിയെണ്ണത്തില്‍ അറിഞ്ഞു കൊണ്ടു നടന്നിരിക്കുന്ന തട്ടിപ്പുകളാണ് ഇഡി വലിച്ചു വാരി പുറത്തിട്ടിരിക്കുന്നത്. സഹകരണ മേഖലയില്‍ ഇത്തരം കൊള്ളകള്‍ നടക്കുന്നതായി നേരത്തെ തന്നെ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് അറിയാമായിരുന്നു. എ്ന്നിട്ടും അവ തടയുന്നതിന് സഹകരണ വകുപ്പിനെ അനുവദിച്ചിരുന്നില്ലെന്നതാണ് വസ്തുത. ഒരിക്കല്‍ അടപെടലം പെടുമെന്ന് സിപിഎം കരുതിയിരുന്നതുമില്ല. എ.സി.മൊയ്തീനെതിരെ ഇഡി നടപടി കടുപ്പിച്ചാല്‍ സഹകരണ മേഖലയാകെ കേന്ദ്രത്തിന് കീഴിലാകും. അതിനൊരു അവസരം കാത്തിരുന്ന കേന്ദ്രത്തിന് കിട്ടിയ പിടിവള്ളിയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (55 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends