കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം, കെഎസ്ആര്‍ടിസി ബസിടിച്ച് നഴ്‌സറി സ്‌കൂൾ ഹെല്‍പ്പർ മരിച്ചു, അപകടം ഭര്‍ത്താവിന്റെ കൺമുന്നിൽവെച്ച്

കോട്ടയം കടുത്തുരുത്തിയിൽ റോഡ് മുറിച്ചു കടക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്‌സറി സ്‌കൂളിലെ ഹെല്‍പ്പർ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം. നടന്നുവന്ന ജോസി, ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്പോളാണ് ബസ് എത്തുന്നത്.
റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കേറിയിറങ്ങി മൃതദേഹം കോട്ടംയ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍. ഏകമകന്‍ അഖില്‍ തോമസ്.
https://www.facebook.com/Malayalivartha