കാത്തിരിക്കുന്ന ക്ലൈമാക്സിലേക്ക് ഇ.ഡി....ഞെട്ടിക്കുന്ന നീക്കങ്ങളിൽ കണ്ണു തള്ളി സഖാക്കൾ...സാക്ഷാൽ പിണറായി വിജയൻ്റെ കൈകളെ വരിഞ്ഞുമുറുക്കിയാൽ പോലും നമുക്ക് അത്ഭുതപ്പെടേണ്ട കാര്യമില്ല.... കിട്ടിയ കോഴ സംസ്ഥാനത്തെ സി പി എം നേതാക്കൾ, വൈറ്റ് മണിയാക്കിയത് കരുവന്നൂർ ബാങ്ക് വഴിയാണെന്നാണ് ലഭിക്കുന്ന സൂചനകൾ.... അപ്രതീക്ഷിത ട്വിസ്റ്റുമായി ഇ.ഡി രംഗത്ത്....

ഖാലിദിന് ഈ വിഷയത്തിൽ നാല് കോടി രൂപ ലഭിച്ചുവെന്ന് ബ്രിട്ടാസ് മനസ്സിലാക്കി . ലഭിച്ച രണ്ട് കോടി രൂപ സതീഷ് മുഖാന്തരം മൊയ്തീൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. പിന്നീട്, ഈ സംഖ്യ നഷ്ടപ്പെടുമെന്ന് മനസ്സിലായ സാഹചര്യത്തിലാണ് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. ഡി.വൈ.എസ്.പി ഇത്തരത്തിൽ ഇടപെട്ടത് പണം എ.സി മൊയ്തീന്റെ കൂടെയാണെന്നതിന്റെ സൂചനയാണെന്ന് ത്യശൂരിലെ സി പി എം നേതാക്കൾ അടക്കം പറയാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. രണ്ട് കോടി രൂപ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന് ലഭിച്ചതായി അനിൽ അക്കരെയും പറഞ്ഞിരുന്നു. അന്ന് അദ്ദേഹം അക്കരക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞു. എന്നാൽ, കരുവന്നൂർ ബാങ്ക് വിഷയത്തിൽ അന്വേഷണം വന്ന സമയത്താണ് അദ്ദേഹം അക്കരക്ക് എതിരെ ഒരു കോടി രൂപക്ക് കേസ് കൊടുത്തു. പിന്നീട് അത് പത്ത് ലക്ഷമായി കുറച്ചു. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായീകരണം തനിക്ക് സമ്പാദ്യമില്ല എന്നതാണ്.
കരുവന്നൂർ കേസിലെ ആദ്യത്തെ പരാതിക്കാരൻ അപകടത്തിൽ മരിച്ചു. രണ്ടാമതായി കേസിൽ ഇടപെട്ട ബേബി ജോണിനെതിരെ രണ്ട് വധശ്രമങ്ങളുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട ആളുകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളിലേക്ക് പോലും ഇവർ പോകുന്നുവെന്നാണ് അനിൽ അക്കര പറയുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ അറിവോടെയാണെന്നാണ് ഇ.ഡി.കണ്ടെത്തിയതെന്നറിയുന്നു.. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കരാര്‍ നല്‍കിയതെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കരെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രണ്ടു തവണയായി എടുത്ത ലൈഫ് സി ഇ ഒ യു.വി ജോസിന്റെ മൊഴിയാണ് നിർണായകമായത്. കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. പ്രളയബാധിതർക്കു വീടുവച്ചു നൽകാൻ തൃശൂർ വടക്കാഞ്ചേരിയിൽ നടപ്പിലാക്കിയ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നു 4.50 കോടി രൂപ കമ്മിഷൻ വാങ്ങിയെന്ന തരത്തിൽ ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസ്, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവർ നൽകിയ മൊഴികൾ വിശ്വസനീയമാണെന്ന് ഇഡിയുടെ നിഗമനം. ഈ പണമാണ് സി പി എം നേതാക്കൾക്ക് കിട്ടിയത്.
യുഎഇയിലെ ചാരിറ്റി സംഘടനയായ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്ത 19 കോടി രൂപ വിനിയോഗിച്ചു സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഭവന നിർമാണം നടത്താനുള്ള പദ്ധതിയാണ് അഴിമതിക്ക് കളം ഒരുക്കിയത്. ധാരണാപത്രം ഒപ്പുവയ്ക്കും മുൻപ് പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കുന്ന തരത്തിൽ നടപടിക്രമത്തിൽ മാറ്റം വരുത്തി. സിഇഒ യു.വി.ജോസിനെ തിരഞ്ഞെടുപ്പു നടത്തിപ്പിനായി ഡപ്യൂട്ടേഷൻ നൽകി മാറ്റി നിർത്തിയ ശേഷം ശിവശങ്കർ ലൈഫ് മിഷൻ സിഇഒയുടെ ചുമതല ഏറ്റെടുത്ത ശേഷമാണു സ്വകാര്യ നിർമാണ കമ്പനിയും റെഡ് ക്രസന്റും തമ്മിലുള്ള സാമ്പത്തിക ഇടപാടാക്കി പദ്ധതിയെ മാറ്റിയതെന്നാണ് ഇ ഡിയുടെ ആരോപണം. ഇത് മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ നടക്കില്ലെന്നാണ് ഇ.ഡിയുടെ നിഗമനം. ഇവിടെയാണ് മുഖ്യമന്ത്രി സംശയ നിഴലിലായത്യു.വി.ജോസിനെ മാറ്റി നിർത്താൻ മുഖ്യമന്ത്രിയുടെ അംഗീകാരം ആവശ്യമായിരുന്നു.മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ശിവശങ്കരന്റെ ലൈഫിൻ്റെ ചുമതല ഏറ്റെടുക്കണമെങ്കിലും മുഖ്യമന്ത്രിയുടെ അനുമതി വേണം.
ശിവശങ്കറിന്റെ അടുത്ത സുഹൃത്തായിരുന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ മുന്നിൽ നിർത്തിയാണു മുഴുവൻ ഇടപാടുകൾക്കും ശിവശങ്കർ ചരടുവലിച്ചതെന്ന് ഇഡി കുറ്റപ്പെടുത്തുന്നു. കമ്മിഷൻ എന്ന പേരിൽ നിർമാണ കമ്പനി ഉടമ സന്തോഷ് ഈപ്പൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു കൈമാറിയ 6 കോടി രൂപയിൽ 4.50 കോടി രൂപയുടെ കാര്യം മാത്രമാണു അദ്ദേഹം അന്വേഷണ സംഘങ്ങളോടു വെളിപ്പെടുത്തിയിട്ടുള്ളത്.6 കോടി സംബന്ധിച്ച വിശദാംശങ്ങൾ സ്വപ്നയും കൂട്ടുപ്രതിയായ സഹപ്രവർത്തകർ പി.എസ്.സരിത്തും വെളിപ്പെടുത്തിയിട്ടും സന്തോഷ് ഈപ്പൻ തുറന്നു സമ്മതിക്കാത്തത് ഈ 1.5 കോടി രൂപയിൽ ഒരു കോടി രൂപ എം.ശിവശങ്കറിനുള്ള കോഴ ആയതു കൊണ്ടാണെന്നാണ് ഇഡിയുടെ അനുമാനം. ഈ ഇടപാടിൽ ശിവശങ്കറിനുള്ള വിഹിതമാണ് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽ നിന്നു പിടിച്ചെടുത്തതെന്ന് ഇഡി കരുതുന്നു. തുക ആരുടേതാണെന്നു അറിയില്ലെന്നാണു വേണുഗോപാലിന്റെ മൊഴിയെങ്കിലും ലോക്കർ തുറന്നതും പണം നിക്ഷേപിച്ചതും ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നു വേണുഗോപാലും സമ്മതിച്ചിട്ടുണ്ട്. ഇത് ശിവശങ്കറിൻ്റെ താണോ ഏതെങ്കിലും രാഷ്ട്രീയ നേതാവിൻ്റെ യാണോ എന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ടും അനില്‍ അക്കര പുറത്തുവിട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്. യുഎഇ കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. യു.വി. ജോസിന്റെ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) നിയമം ലംഘിച്ചാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു എന്നാണ്ന അനിലിൻ്റെ അഭിപ്രായം. ഇതാണ് ഇ.ഡി. അന്വേഷിക്കുന്നത്.യു.വി.ജോസിനെ മാരത്തോണായി ചോദ്യം ചെയ്തതും ഇതിനു വേണ്ടിയാണ്.ലൈഫ് മിഷന്റെ പേരിലുയര്‍ന്ന കുപ്രചരണങ്ങള്‍ തന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയെന്ന് സിഇഒ യു വി ജോസ് പറയുന്നു.
ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാല്‍ പിന്നീടുണ്ടായത് അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നുവെന്ന് യു വി ജോസ് പറഞ്ഞിട്ടുണ്ട്.റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന എം.ഒ.യു ഒപ്പിടലും അതിന്റെ മറവില്‍ കുറച്ചുപേര്‍ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ്. പക്ഷേ ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മാധ്യമങ്ങളുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകാനായെന്നും യു വി ജോസ് പറഞ്ഞു.
ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണങ്ങളിൽ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതിയാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സംശയമാണ് ഉള്ളത്.. എന്നാൽ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികൾ നടത്താൻ അത്ര എളുപ്പമല്ല. അതിന് രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ.തകർന്നു തരിപ്പണമായ സംസ്ഥാന ഖജനാവിലേക്ക് എത്തിനോക്കാതെ വിദേശപണത്തിൽ കണ്ണുവച്ചാൽ കോടികൾ അടിച്ചുമാറ്റാമെന്ന പുതിയ തിരിച്ചറിവാണ് സംസ്ഥാന സർക്കാരിന് ഇതിലൂടെ ലഭിച്ചത്. ഒരു പരിധി വരെ ഇത് വിജയിക്കുകയും ചെയ്തു.കോൺസുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായ ഈജിപ്ത് പൗരൻ ഖാലിദ് കമ്മിഷൻ ആവശ്യപ്പെടുകയും 3.80 കോടി താൻ നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഈപ്പൻ പറയുന്നു . കമ്മിഷൻ കാര്യത്തിൽ പണം കൈമാറുന്നതിന് തൊട്ടുമുമ്പ് ഖാലിദും കോൺസൽ ജനറലും ചർച്ചനടത്തിയിരുന്നു. വടക്കാഞ്ചേരി ഭവനസമുച്ചയ നിർമാണക്കരാറിൽ ഒപ്പുവെച്ചിരിക്കുന്നത് താൻ മാത്രമല്ല കോൺസൽ ജനറലുമാണ്. തനിക്കുമാത്രമെതിരേ എന്തുകൊണ്ടാണ് അന്വേഷണമെന്നും സന്തോഷ് ഈപ്പൻ ചോദിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
മുൻ ജീവനക്കാരനായ യദു സുരേന്ദ്രൻ വഴിയാണ് വടക്കാഞ്ചേരിയിലെ ഈ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ചർച്ചകൾ നടന്നതെല്ലാം ഹോട്ടലുകളിലായിരുന്നു, ആദ്യം സന്ദീപ് നായരുമായിട്ടും പിന്നീട് സ്വപ്നയുമായിട്ടും. സംശയം തോന്നിയതിനാൽ കോൺസുലേറ്റ് ഓഫീസിൽവേണം ചർച്ചയെന്ന് താനാണ് ആവശ്യപ്പെട്ടത്. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവൻ ഖാലിദും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് പുറത്തുവെച്ച് കമ്മിഷൻ ആവശ്യപ്പെട്ടത് ഖാലിദാണ്. ചർച്ചനടക്കുമ്പോൾ ഖാലിദ് ഈ വിവരങ്ങൾ കോൺസൽ ജനറലുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.നിർമാണത്തിനായി 18.75 കോടി രൂപ ലഭിക്കും. 80,000 ചതുരശ്ര അടി നിർമാണത്തിന് ലാഭമടക്കം പരമാവധി 14 കോടി മതിയാകും. ബാക്കിത്തുക കമ്മിഷനായി കൊടുത്താലും നഷ്ടമില്ല എന്ന് കണക്കുകൂട്ടിയതിന് കാരണം ഇതാണ്.
തന്റെ അക്കൗണ്ടിലേക്ക് ഏഴേമുക്കാൽ കോടി രൂപവന്നു. ഇതിൽ 3.80 കോടി ബാഗിലാക്കി ഖാലിദിന് കൈമാറി. വിജിലൻസ് പറയുന്ന 4.20 കോടിയുടെ കമ്മിഷൻ കാര്യത്തിൽ തനിക്കറിവില്ല. സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിന് 60 ലക്ഷത്തിനടുത്ത് കൈമാറിയിട്ടുണ്ട്.കമ്മിഷൻ കൊടുത്താൽ കോൺസുലേറ്റിൽനിന്നു വീണ്ടും കരാർ ലഭിക്കുമെന്ന് അറിഞ്ഞിരുന്നു. ഹൈദരാബാദ് കോൺസുലേറ്റ് കെട്ടിടം നിർമാണത്തിന് ആലോചിക്കുന്നതായി കമ്മിഷൻ ചർച്ചയ്ക്കിടയിൽ പറഞ്ഞിരുന്നു. കേരളത്തിൽ കോൺസുലേറ്റിന് സ്വന്തം കെട്ടിടത്തിനായി 70 സെന്റ് കവടിയാറിൽ ലഭിച്ചിട്ടുണ്ട്. കോൺസുലേറ്റിന്റെ ഓഫീസും റെസിഡൻഷ്യൽ ബംഗ്ലാവുമായിരുന്നു പ്രോജക്ട്. കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. വടക്കാഞ്ചേരി പദ്ധതിയിൽ നഷ്ടംവന്നാലും ഈ രണ്ട് നിർമാണക്കരാറിലൂടെ ലാഭമുണ്ടാക്കാം എന്നുകരുതിയതായി ഈപ്പൻ പറയുന്നു.
സന്തോഷ് ഈപ്പന് യു എ ഇ കോൺസുലേറ്റിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.എ ന്നാൽ കമ്മീഷൻ കാര്യത്തിൽ ഇരുവരും തമ്മിൽ തെറ്റുകയായിരുന്നു. യു എ ഇ കോൺസുലേറ്റിനെ കേന്ദ്രീകരിച്ചാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അഴിമതികൾ നിർബാധം തുടർന്നിരുന്നത്. യുഎഇയിൽ നിന്നുള്ള പണമാകുമ്പോൾ ആർക്കും ബുദ്ധിമുട്ടില്ലാതെ അഴിമതി നടത്താമെന്നായിരുന്നു പിണറായി സർക്കാരിൻ്റെ ലക്ഷ്യം.ഇതാണ് ലൈഫിൽ വരാൻ പോകുന്ന ട്വിസ്റ്റ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റം ഇതാണ്. ഇ ഡി യുടെ നീക്കങ്ങൾ സൂക്ഷ്മമാണ്. കരുവന്നൂരിലൂടെ വടക്കാഞ്ചേരിയിലെത്തുകയാണ് ലക്ഷ്യം. അങ്ങനെ എത്തുമ്പോൾ സി പി എം സംസ്ഥാന നേതാക്കൾ കുരുങ്ങുമെന്ന് ഇ.ഡി കരുതുന്നു.
https://www.facebook.com/Malayalivartha