പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 48 കാരന് അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 48 കാരന് അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി പേച്ചിപാറ കടമ്പനമൂട് കായല്‍ റോഡ് സ്വദേശി സുരേഷിനെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്.
2019 സെപ്തംബര്‍ 26ന് വൈകിട്ട് 4.45ന് ചാരുപാറ തൊട്ടിക്കലിലാണ് സംഭവം. കുട്ടിയുടെ അച്ഛനെ കാണാന്‍ കാത്തുനിന്ന ഇയാള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് അച്ഛന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി.
റബര്‍ വെട്ടുകാരനായ ഇയാള്‍ കുട്ടിയുടെ വീടിന് സമീപം നില്‍ക്കുന്നത് കണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് കിളിമാനൂര്‍ പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha