Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഉറ്റുനോക്കി ലോകം... ചന്ദ്രയാന്‍ ഒരിക്കല്‍ കൂടി ഉണര്‍ന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാകും; ലാന്‍ഡറും റോവറും മൗനത്തില്‍ തന്നെ, എങ്കിലും പ്രതീക്ഷ; സൂര്യനുദിച്ചതോടെ ചന്ദ്രയാന്‍ 3 ഉണരുമെന്ന് പ്രതീക്ഷ; ഐഎസ്ആര്‍ഒയ്ക്ക് പ്രതീക്ഷ നല്‍കുന്നത് ഈയൊരു കാര്യം മാത്രം

24 SEPTEMBER 2023 09:34 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ചന്ദ്രനില്‍ വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ മറ്റൊരു മഹാത്ഭുതം ചന്ദ്രനില്‍ സംഭവിക്കുമോ എന്നാണ് ആകാംക്ഷ. ചന്ദ്രയാന്‍ ഒരിക്കല്‍ കൂടി ഉണര്‍ന്നാല്‍ അത് ചരിത്ര നേട്ടമാകും.

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല. ഉണര്‍ത്താന്‍ ബാംഗ്‌ളൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഐ.എസ്.ആര്‍.ഒ. കമാന്‍ഡുകള്‍ നല്‍കിയിട്ടും ഇരുവരും മൗനത്തിലാണ്.

ചന്ദ്രനിലെ രാത്രി തണുപ്പ് മൈനസ് 200ഡിഗ്രിയായതോടെ ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത സ്ഥിതിയിലാണ് ലാന്‍ഡറും റോവറും. സൂര്യന്‍ ഉദിച്ചത് ബുധനാഴ്ചയാണെങ്കിലും വെയില്‍ചൂട് കൂടാന്‍ കാത്തിരിക്കുകയായിരുന്നു ഐ.എസ്.ആര്‍.ഒ. താപനില മൈനസ് 10ല്‍ എത്തിയതോടെയാണ് സ്‌ളീപ്പ് മോഡില്‍ നിന്ന് ഉണര്‍ത്താനുള്ള റീആക്ടിവേഷന്‍ ശ്രമം തുടങ്ങിയത്.

ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആക്ടിവേറ്റായിട്ടുണ്ട്. ഏത് നിമിഷവും ലാന്‍ഡറും റോവറും ഉണര്‍ന്ന് സിഗ്‌നല്‍ നല്‍കി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ചൂട് കൂടുന്നത് അനുസരിച്ച് അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ബാറ്ററികള്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ലാന്‍ഡറിലേയും റോവറിലേയും സിഗ്‌നല്‍ സംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും താപപ്രതിരോധ സംവിധാനങ്ങളുണ്ട്. അതാണ് പ്രതീക്ഷ നല്‍കുന്നത്. മറ്റെന്തെങ്കിലും കാരണത്താല്‍ ഉണരാതിരിക്കാന്‍ സാധ്യത 50 ശതമാനമാണ്.

ആഗസ്റ്റ് 23ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ലാന്‍ഡറും റോവറും ഇന്ത്യയുടേയും ഐ.എസ്.ആര്‍.ഒ.യുടേയും അഭിമാനമാണ്. സെപ്തംബര്‍ രണ്ടുവരെ ഇതെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നൂറുകണക്കിന് ഡേറ്റയാണ് ഭൂമിയിലേക്ക് അയച്ചത്. അതെല്ലാം അപഗ്രഥിച്ചുവരികയാണ്. ചന്ദ്രനില്‍ പതിനാലുദിവസത്തെ രാത്രി തുടങ്ങിയതോടെയാണ് സെപ്തംബര്‍ രണ്ടിന് റോവറിനേയും നാലിന് ലാന്‍ഡറിനേയും സ്‌ളീപ്പ് മോഡിലാക്കിയത്. ഇതിനിടെ ലാന്‍ഡറിനെ റീസ്റ്റാര്‍ട്ട് ചെയ്ത് ഉയര്‍ത്തി 16 ഇഞ്ച് അകലെ ലാന്‍ഡ് ചെയ്യിച്ചു. രണ്ടിനെയും ഉണര്‍ത്തിയാല്‍ ചരിത്രനേട്ടമാവും. കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് കരുത്തേകും. ഉണര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ വിജയസ്മാരകങ്ങളായി ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ശിവശക്തി പോയന്റില്‍ അനന്തകാലം തുടരും.

ചന്ദ്രനില്‍ പകലിന് തുടക്കമായതോടെ സുഷുപ്തിയിലാണ്ട ചന്ദ്രയാന്‍ 3 ദൗത്യം വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയതായി ഐഎസ്ആര്‍ഒ. എന്നാല്‍ പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും സ്ലീപ്പ് മോഡ് വിട്ട് ഉണര്‍ന്നതായി സ്ഥിരീകരണമില്ല. ലാന്‍ഡറും റോവറും പ്രവര്‍ത്തനക്ഷമമായി എന്ന് കാണിക്കുന്ന സിഗ്‌നലുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും വരും ദിവസങ്ങളില്‍ ഇതിനായുള്ള ശ്രമം തുടരുമെന്നും ഐഎസ്ആര്‍ഒ എക്‌സ് പ്‌ളാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ചന്ദ്രനില്‍ രാത്രി തുടങ്ങിയതോടെ സെപ്തംബര്‍ രണ്ടിനാണ് ലാന്‍ഡറിനേയും റോവറിനേയും സ്‌ളീപ്പ് മോഡിലാക്കിയത്. കഴിഞ്ഞ ദിവസം സൂര്യനുദിച്ചെങ്കിലും ലാന്‍ഡറിലെയും റോവറിലെയും സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം പകലിന് ചൂടും വെളിച്ചവും കൂടാന്‍ കാത്തിരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ. എന്നാല്‍ ഉടന്‍ തന്നെ ചന്ദ്രയാന്‍ മൂന്ന് പ്രവര്‍ത്തനക്ഷമമാകും എന്ന പ്രതീക്ഷയാണ് നിലവില്‍ ഐഎസ്ആര്‍ഒ പങ്കുവയ്ക്കുന്നത്.

ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍, രാത്രിയും അത്രയും നീളും. ചന്ദ്രയാന്‍ 3 ഇറങ്ങിയ ദക്ഷിണധ്രുവത്തില്‍ പകല്‍ദൈര്‍ഘ്യം രണ്ടുനാള്‍ കുറയും. തണുപ്പ് കൂടുതലുമായിരിക്കും. മൈനസ് 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഈ തണുപ്പിനെ ലാന്‍ഡറിലേയും റോവറിലേയും ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്ന് സംശയമുണ്ട്.എന്നാല്‍ സ്‌ളീപ്പ് മോഡിലേക്ക് മാറ്റും മുമ്പ് ലാന്‍ഡറിനെ ഓഫ് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്തിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് ഉയര്‍ത്തി വീണ്ടും സോഫ്റ്റ് ലാന്‍ഡും ചെയ്യിച്ചു. 16 ഇഞ്ച് അകലെയാണ് വീണ്ടും ഇറങ്ങിയത്. ഇതാണ് വീണ്ടും ഉണര്‍ത്താമെന്ന പ്രതീക്ഷ നല്‍കുന്നത്. ഉണര്‍ത്തിയാല്‍ ബോണസാവും. രണ്ടാഴ്ചയായിരുന്നു പ്രവര്‍ത്തന കാലാവധി. വീണ്ടും പ്രവര്‍ത്തിച്ചാല്‍ ഇതുവരെ കിട്ടിയ വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോഴുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കാനും പുതിയ വിവരങ്ങള്‍ ലഭ്യമാക്കാനും കഴിയും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (50 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends