ആരോഗ്യ മന്ത്രിയുടെ ഇരട്ടത്താപ്പ് പൊളിക്കുന്ന തെളിവ് പുറത്ത്;പേഴ്‌സണല്‍ സ്റ്റാഫ് അംഗം കോഴ വാങ്ങിയ സംഭവം വീണ ജോര്‍ജ് പണിമേടിക്കുന്നു,സ്റ്റാഫിനെ ന്യായീകരിച്ച് വെളുപ്പിക്കാന്‍ നോക്കി മന്ത്രി,കപ്പല്‍ മൊത്തത്തില്‍ മുങ്ങി മന്ത്രി ഓടി

പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ മെഴുകല്‍ ഏറ്റില്ല. പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കോഴ വാങ്ങിയതില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ഓഗസ്റ്റ് 17ന് നേരിട്ടെത്തി പരാതിപ്പെട്ടിരുന്നു. അതിന്റെ തെളിവടക്കം പരാതിക്കാരന്റെ സുഹൃത്തും സി.പി.ഐ. വിദ്യാര്‍ഥി സംഘടനയുടെ നേതാവുമായിരുന്ന കെ.പി. ബാസിത് പുറത്തുവിട്ടു. ഞാന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടിയിരുന്നു. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി. എന്നായിരുന്നു സ്റ്റാഫിനെ ന്യായീകരിച്ച് വീണ ജോര്‍ജ് ഫേസ്ബുക് പോസ്റ്റിട്ടിരുന്നത്.
ബാസിത് പുറത്ത് വിട്ടിരിക്കുന്ന തെളിവുകള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിന് ഏണിയാകുന്നു. എസ്എംഎസ്. മുഖേന പരാതി നല്‍കുന്ന കാര്യം അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. നേരിട്ട് പരാതി പറയാന്‍ മന്ത്രിയുടെ ഓഫീസില്‍ പോയതിന്റെ ചിത്രങ്ങള്‍ ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും ബാസിത് പറയുന്നു. കോഴ വിവരം പുറത്ത് അറിഞ്ഞിട്ടും ഒരു നടപടിയും ആരോഗ്യമന്ത്രി സ്വീകരിച്ചില്ല. ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിനാണ് അഖില്‍ കോഴ വാങ്ങിയത്. സംഭവം പുറത്തായതോടെ ആരോഗ്യമന്ത്രി കിടന്ന് മെഴുകുകയായിരുന്നു. ഒടുവില്‍ മന്ത്രിയ്ക്ക് മുട്ടന്‍ പണികിട്ടി.
പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തായ ബാസിത് എഐഎസ്എഫ് മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റാണ്. തട്ടിപ്പുനടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ബാസിത്, ആരോപണവിധേയനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അഖിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമില്ലാതായതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എസ്.എം.എസായി അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ബാസിത് പുറത്തുവിട്ടു.
മന്ത്രിയുടെ ഓഫീസിലെത്തിയ ബാസിത് പേഴ്‌സണ്‍ സെക്രട്ടറി കെ. സജീവിനോട് കാര്യം വിശദീകരിച്ചു. രേഖാമൂലം പരാതി നല്‍കാനായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ നാലിന് മെയില്‍ വഴി പരാതി നല്‍കി. പരാതി കൈപ്പറ്റിയതായി സെപ്റ്റംബര്‍ 13ന് അറിയിപ്പും ലഭിച്ചുവെന്നും ബാസിത് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിലെത്തിയതിന്റേയും ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നതിന്റേയും ചിത്രങ്ങളും ബാസിത് പുറത്തുവിട്ടിട്ടുണ്ട്.
ഓഗസ്റ്റില്‍ ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് പേവ്‌സണല്‍ സ്റ്റാഫിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മന്ത്രി അത് ഗൗരവമായ് എടുക്കുന്നില്ല. വിവാദം മുറുകിയപ്പോള്‍ ആരോഗ്യ മന്ത്രി ഫേസ്ബുകില്‍ കുറിച്ചത് അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്. അത് തന്നെയാണ് വീണാ ജോര്‍ജ്ജേ പ്രശ്‌നം. ആരോപണം വന്നിരിക്കുന്നത് സ്റ്റാഫിന് നേരെയാണ്. മന്ത്രിയുടെ പിഎസ് എന്ന പ്രിവിലേജ് ഉപയോഗിച്ചാണല്ലോ തട്ടിപ്പ് നടന്നിരിക്കുന്ത് അതാണ് വലിയ പ്രശ്‌നം അതിന്റെ ഗൗരവം ഇപ്പോഴും മന്ത്രിയ്ക്ക് മനസ്സിലാകാത്തത് ഇരിക്കുന്ന പദവിയുടെ വലിപ്പവും അതിന്റെ ഉത്തരവാദിത്വവും അറിയാത്തത് കൊണ്ടാണ്. സഭയുടെ വോട്ടിലും കപ്പിത്താനെ പൊക്കിയും ചുളുവിലും മന്ത്രിക്കസേര കിട്ടുമ്പോള്‍ ആ പദവിയോട് ഒരു കൂറുണ്ടാകണം എന്നില്ല.
എന്താണെന്ന് അറിയില്ല മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും ഓഫീസുകളില്‍ നേരിട്ടെത്തുന്ന പരാതികള്‍ പോലും ഇവര്‍ അറിയുന്നില്ല. ആരോഗ്യ മന്ത്രി തന്റെ വകുപ്പില്‍ നടക്കുന്നത് ഒന്നും അറിയുന്നില്ല. ഒരു മുഖ്യമന്ത്രി ഉള്ളത് സ്വന്തം ഓഫീസില്‍ നടക്കുന്നത് അറിയുന്നില്ല. ആരോഗ്യമന്ത്രിയുടെ പിഎസ് കോഴ വാങ്ങിയ വിവരം പുറത്ത് വന്നിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. ഞാന്‍ പിഎസിനെ വിളിച്ച് ചോഡിച്ചു അയാള്‍ ഒരു മനസ്സറിവും ഇല്ലെന്ന് പറഞ്ഞുവെന്ന്. നല്ല ഒന്നാന്തരം ക്യാപ്‌സൂള്‍. ഇതിനേക്കാള്‍ കേമമാണ് മുഖ്യമന്തി. കരുവന്നൂര്‍ തട്ടിപ്പിനേക്കുറിച്ച് ബാങ്ക് ജീവനക്കാര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടും അത് അവഗണിച്ച ആളാണ് മുഖ്യന്‍. ഈ സര്‍ക്കാരിങ്ങനെയാണ് ഇവരില്‍ നിന്ന് ഇതേ പ്രതീക്ഷിക്കാവൂ.
https://www.facebook.com/Malayalivartha


























