മാതാപിതാക്കളെ നടതള്ളുന്ന മക്കള്‍ സിപിഎമ്മുകാരെ കണ്ടുപഠിക്കണം;അരവിന്ദാക്ഷന്റെ അമ്മയ്ക്ക് പെരിങ്ങൂര്‍ ബാങ്കില്‍ 63 ലക്ഷം രൂപ നിക്ഷേപം, കട്ടതൊക്കെ കുടുംബത്തിലേക്ക് അതാണ് സിപിഎം പോളിസി,തൊഴിലാളി പാര്‍ട്ടി നേതാക്കളുടെ വളര്‍ച്ച നോക്കണേ,ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും

മക്കളെ സിപിഎമ്മില്‍ ചേര്‍ക്കൂ അമ്മമാര്‍ ലക്ഷപ്രഭുക്കളാകും. സിപിഎമ്മിന് വളഞ്ഞിട്ട് അടി. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് പെരിങ്ങൂര്‍ ബാങ്കില്‍ 63 ലക്ഷം രൂപ നിക്ഷേപം ഉണ്ടെന്ന വിവരങ്ങള്‍ പുറത്ത്. ഇതോടെ സിപിഎമ്മിന് പൊങ്കാല. ഇതാണ് കരുതല്‍ സ്‌നേഹമുള്ള മക്കളെ കണ്ടുപഠിക്കടേ. മുഖ്യമന്ത്രി പറഞ്ഞ ആ കറുത്തവറ്റ് കൂടി വരികയാണ് കേട്ടോ. അല്ല പിണറായി കുടുംബം ഒന്നിച്ച് കക്കുന്നു അപ്പോള്‍ പിന്നെ മറ്റ് നേതാക്കള്‍ക്കും ആയിക്കൂടെ. കട്ടതൊക്കെ കുടുംബത്തിലോട്ട് തന്നെ എത്തണം അതാണ് സിപിഎം പോളിസി. ഇതാണ് സിപിഎം വിഭാവം ചെയ്യുന്ന മാതാപിതാക്കള്‍ക്കായുള്ള കരുതല്‍.
ഈ കരുതലിന് സോഷ്യല്‍മീഡിയയില്‍ ട്രോളോട് ട്രോള്‍. ആശാ ലോറന്‍സ് കേറി മേഞ്ഞിട്ടുണ്ട്.
അമ്മമാരെ നടതള്ളുന്ന
മക്കള്‍ക്ക്
സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു
CPIM പാവങ്ങളുടെ കണ്ണീര്‍ ഒപ്പി എടുക്കുന്ന പാര്‍ട്ടി
പാവങ്ങളുടെ ഉന്നമനത്തിനായി ഉയര്‍ന്ന പാര്‍ട്ടി
മക്കളെ CPIM ല്‍ ചേര്‍ക്കു
അമ്മമാര്‍ ലക്ഷപ്രഭ്വി / കോടീശ്വരി ആവു
പാവങ്ങളുടെ ഒപ്പം CPIM
ഉറപ്പാണ് CPIM
ഘടകകക്ഷികള്‍ക്ക് വല്ലതും കൊടുത്തോ
അവര്‍ക്കും ഉണ്ട് അമ്മമാര്‍
വല്യേട്ടന്‍മാര്‍ അല്ലേലും
വീതം വയ്ക്കുന്ന കാര്യത്തില്‍
പിന്തിരപ്പന്‍മാരും
പിടിവാശിക്കാരും സ്വാര്‍ത്ഥരും ആണേ
????
Lal Salam Comrades ????????
സഖാക്കളെ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
????????????????????
വെറുതെ അല്ല സഖാവ്
പറഞ്ഞത്
പേടിപ്പിച്ച് പീഡിപ്പിച്ച്
എന്നെല്ലാം?????????? ഇതായിരുന്നു ആശ ലോറന്‍സിന്റെ കുറിപ്പ്.
ഇതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ ഉന്നതരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട തട്ടിപ്പാണ് നടന്നതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാഷ്ട്രീയത്തിലെയും പൊലീസിലെയും ഹൈപ്രൊഫൈല്‍ വ്യക്തികള്‍ ഉള്‍പ്പെട്ട തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ഇ!!ഡി ആരോപിക്കുന്നു. ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണം.
തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റോടെ ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യമാണ് ഉയര്‍ന്നത്. അരവിന്ദാക്ഷന്‍ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ രേഖാമൂലം അറിയിച്ചത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്. ഇഡിയുടെ തുടര്‍ നടപടി എം കെ കണ്ണനെയും എ സി മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ആരോപണവിധേയരടക്കം നടപടികള്‍ രാഷ്ട്രീയ വേട്ടയെന്ന് ആവര്‍ത്തിക്കുകയാണ്.
അതേസമയം, കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡി കണ്ടെത്തി. അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഈ അക്കൗണ്ടിന്റെ നോമിനി കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി. അരവിന്ദാക്ഷന്റെ വിദേശ സന്ദര്‍ശനങ്ങളിലും അന്വേഷണം നടക്കുമെന്ന് ഇഡി അറിയിച്ചു.
https://www.facebook.com/Malayalivartha


























