Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പരസ്യമായ് ചോദിച്ചതിന് രഹസ്യമറുപടി;സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനെ വാരിയലക്കി മാത്യു കുഴല്‍നാടന്‍, നിയമ നടപടിയുമായ് മുന്നോട്ട് തന്നെയെന്ന് കുഴല്‍നാടന്‍,അങ്ങനെ മോഹനന്റെ കൊമ്പൊടിഞ്ഞു ഇപ്പോള്‍ താഴെ വന്നു

28 SEPTEMBER 2023 08:25 PM IST
മലയാളി വാര്‍ത്ത

മാത്യു കുഴല്‍നാടന്റെ നിയമ സ്ഥാപനത്തെ കേറി ചൊറിയാന്‍ ചെന്ന് അടി ഇരന്നുവാങ്ങിയിരിക്കുകയാണ് സിപിഎം നേതാവ് മോഹനന്‍. കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കും അതാണ് സിപിഎമ്മുകാര്‍. ഗര്‍ജ്ജിച്ച് വന്ന മോഹനനെ പുച്ഛിച്ച് വിട്ടിരിക്കുകയാണ് കുഴല്‍നാടന്‍. ഞാന്‍ മാത്യുകുഴല്‍നാടനേയോ അദ്ദേഹത്തിന്റെ സ്ഥാപനത്തേയോ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മോഹനന്റെ മറുപടി. പരസ്യമായ് ചോദിച്ച ചോദ്യത്തിന് രഹസ്യമായ് മറുപടി നല്‍കിയ മോഹനനെ കുഴല്‍നാടന്‍ പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ ശേഷം, കെഎംഎന്‍പി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മോഹനന്‍ നല്‍കിയ മറുപടിയില്‍ ഉള്ളതെന്ന് മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തി. മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങി അദ്ദേഹം പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്.

സി.എന്‍.മോഹനന്‍ നല്‍കിയ മറുപടിയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ മാത്യു കുഴല്‍നാടന്‍ വിശദീകരിച്ചത് ഇങ്ങനെ:

''കെഎംഎന്‍പി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം അയച്ച മറുപടിയില്‍ പറയുന്നത്. കെഎംഎന്‍പി ലോയേക്കുറിച്ച് ഞാന്‍ പറ!ഞ്ഞതല്ലാത്ത കാര്യങ്ങളൊന്നും അറിയില്ല എന്നും മറുപടിയിലുണ്ട്. അതിനുശേഷം എന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ള തെറ്റായ വിവരങ്ങള്‍, ഞാന്‍ വെളിപ്പെടുത്തിയിട്ടുള്ള സ്വത്തുവിവരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുള്ള സംശയങ്ങള്‍ തുടങ്ങിയവ വളരെ ദീര്‍ഘമായി എഴുതിയിട്ടുണ്ട്.

മാത്രമല്ല, ഞാന്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരെ ആക്ഷേപിച്ചുകൊണ്ട് സംസാരിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും, ഞാന്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണെന്നുമെല്ലാം അതില്‍ പറയുന്നു. മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ സത്യസന്ധരാണെന്നും എന്നേപ്പോലെ മറ്റു പ്രഫഷന്‍ കൊണ്ടുനടക്കുന്നവരെപ്പോലെയല്ല എന്നും എഴുതിയിട്ടുണ്ട്. മാത്യു കുഴല്‍നാടന്‍ എന്ന രാഷ്ട്രീയക്കാരനെതിരെ പറഞ്ഞതല്ലാതെ, വക്കീല്‍ നോട്ടിസ് അയച്ച നിയമസ്ഥാപനത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ആവശ്യങ്ങള്‍ പിന്‍വലിച്ച് കേസിനു പോകരുതെന്നും ആവശ്യപ്പെടുന്നു.

ഞാന്‍ ഈ വിഷയം ഉന്നയിച്ച് മുന്നോട്ടു പോയ സമയം മുതല്‍ എന്റെ തറവാട്ടു വീട്ടിലെ പറമ്പ് അളക്കുന്നു, ചിന്നക്കനാലിലെ എന്റെ സ്വത്തുമായി ബന്ധപ്പെട്ട് കേസെടുക്കുന്നു, ഞാന്‍ അഭിഭാഷകനായിരിക്കെ ബിസിനസും നടത്തി അഭിഭാഷകനെന്ന നിലയിലുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കുന്നു, ഏറ്റവും ഒടുവില്‍ എനിക്കെതിരായ വിജിലന്‍സ് കേസിനായി അനുമതിയും സര്‍ക്കാര്‍ കൊടുത്തു. എല്ലാ നിലയിലും വേട്ടയാടല്‍ തുടരുമ്പോഴും ഞാന്‍ പൊതുസമൂഹത്തിനു കൊടുത്ത വാക്ക് പാലിക്കാന്‍ ബാധ്യസ്ഥനാണ്. എന്തൊക്കെ സംഭവിച്ചാലും ഈ പോരാട്ടം ഞാന്‍ മുന്നോട്ടു കൊണ്ടുപോകും.

ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് എനിക്കും എന്റെ സ്ഥാപനത്തിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറിക്ക് എതിരെ വക്കീല്‍ നോട്ടിസ് അയച്ചത്. ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി അദ്ദേഹം പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. ഇതുകൊണ്ടൊന്നും എന്നെ തളര്‍ത്താന്‍ ഇവര്‍ക്കാകില്ല. വക്കീല്‍ നോട്ടിസിനു രഹസ്യമായി മറുപടി അയച്ച് എല്ലാം ഒതുക്കാമെന്ന് മോഹനനും വിചാരിക്കേണ്ട. ഞങ്ങള്‍ നിയമടനപടികളുമായി മുന്നോട്ടു പോകും''മാത്യു കുഴല്‍നാടന്‍ വിശദീകരിച്ചു.

നേരത്തെ, ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചു നിരുപാധികം മാപ്പു പറയണമെന്നും അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിനു 2.5 കോടി രൂപ 7 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പങ്കാളിയായ കെഎംഎന്‍പി ലോ എന്ന നിയമ സ്ഥാപനം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനു വക്കീല്‍ നോട്ടിസ് അയച്ചത്. കെഎംഎന്‍പി ലോയ്ക്ക് കൊച്ചി, ഡല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളില്‍ ഓഫിസുകളുണ്ടെന്നും ഈ ഓഫിസുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി.എന്‍.മോഹനന്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, കെഎന്‍എംപി എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ എന്റെ സ്ഥാപനം അദ്ദേഹത്തിന് അയച്ച വക്കീല്‍ നോട്ടീസിന് അദ്ദേഹം നല്‍കിയ മറുപടി വളരെ വിചിത്രമാണ്'' മോഹനന്റെ മറുപടിയെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോയ്‌ക്കൊപ്പം കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (52 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends